---
title: "'കൂടുതൽ പഠിക്കണം, മോഡലിങിന് പോകണം'; കുട്ടികളെ കൊലപ്പെടുത്തിയത് സ്വതന്ത്രമായി ജീവിക്കാനെന്ന് അമ്മയുടെ മൊഴി"
english_title: "Palakkad Children Death Case: Mother Nivedya Confesses to Killing Two Children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384904/palakkad-koduvayur-children-death-case-mother-nivedya-confession"
published_at: "2026-09-30T19:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd194f525cb_palakkad-koduvayur-children-death-case-mother-nivedya-confession.jpg"
keywords: ["Kozhinjampara News", "Child Murder Kerala", "Crime News Kerala", "Palakkad Children Death"]
---

# 'കൂടുതൽ പഠിക്കണം, മോഡലിങിന് പോകണം'; കുട്ടികളെ കൊലപ്പെടുത്തിയത് സ്വതന്ത്രമായി ജീവിക്കാനെന്ന് അമ്മയുടെ മൊഴി

> **Lead Summary:** പാലക്കാട്: പാലക്കാട് സഹോദരങ്ങളായ കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് പ്രതി നിവേദ്യ സമ്മതിച്ചു. കുട്ടികള്‍ മൂലം സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ല എന്നാണ് പറഞ്ഞത്.

## Article Content

പാലക്കാട്: പാലക്കാട് സഹോദരങ്ങളായ കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് പ്രതി നിവേദ്യ സമ്മതിച്ചു. കുട്ടികള്‍ മൂലം സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ല എന്നാണ് പറഞ്ഞത്.

കൂടുതല്‍ പഠിക്കണമെന്നും മോഡലിങിന് പോകണമെന്നും അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. കുട്ടികള്‍ തടസ്സമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് അയല്‍വാസികളും ബന്ധുക്കളും സൂചന നല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ ശ്രദ്ധിച്ചിരുന്നില്ല. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നിവേദ്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് മദ്യപാനിയാണ്. അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. നിലവില്‍ ഒരു പ്രതിമാത്രമാണുള്ളത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ അഞ്ചും മൂന്നും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ വീട്ടിലെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് വയസുകാരി ജെന്നിഫര്‍, മൂന്നുവയസുകാരന്‍ റോബിന്‍ എന്നിവരായിരുന്നു മരിച്ചത്.

രണ്ട് കുട്ടികളും ഒരുമിച്ച് വെള്ളത്തൊട്ടിയില്‍ വീണ് മരിച്ചത് ദുരൂഹമായി പൊലീസിന് മുന്നില്‍ ഉണ്ടായിരുന്നു. സംഭവം നടന്നപ്പോള്‍ കുട്ടികളുടെ അച്ഛന്‍ ജോണ്‍ വീട്ടിലുണ്ടായിരുന്നുമില്ല. സമീപവാസികളുടെ മൊഴികള്‍ നിവേദ്യയ്ക്ക് എതിരായിരുന്നു. ഇതോടെയായിരുന്നു യുവതിയിലേക്ക് അന്വേഷണം നീണ്ടത്.

**English Summary:**

Police said a murder charge will be filed against Nivedya in the death of her five-year-old daughter Jennifer and three-year-old son Robin in Kozhinjampara, Palakkad. According to police, Nivedya confessed to killing the children, saying they prevented her from living independently and pursuing further studies and modelling. Police said neighbours and relatives had raised suspicions and reported that Nivedya did not pay adequate attention to the children and used a mobile phone excessively. She was questioned at the police station based on these statements and allegedly confessed. Police said she has no mental health issues and that only one accused is currently identified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384904/palakkad-koduvayur-children-death-case-mother-nivedya-confession)