---
title: "അമ്മ പറഞ്ഞു, മകൾ ചെയ്തു! സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ"
english_title: "Kollam Ayur Property Dispute Boiling Water Attack Granddaughter Arrested Radhamani Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384893/kollam-property-dispute-boiling-water-attack-granddaughter-arrested"
published_at: "2026-09-30T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcf59eda492_kollam-property-dispute-boiling-water-attack-granddaughter-arrested.jpg"
keywords: ["Crime News Kerala", "Property Dispute", "Boiling Water Attack", "Chadayamangalam Police"]
---

# അമ്മ പറഞ്ഞു, മകൾ ചെയ്തു! സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ

> **Lead Summary:** **കൊല്ലം: **സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ.ആയൂർ സ്വദേശിനിയായ അമൃത യെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ അശ്വതി പറഞ്ഞിട്ടാണ് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് അമൃത പൊലീസിന് മൊഴി നൽകിയത്.

## Article Content

**കൊല്ലം: **സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ.ആയൂർ സ്വദേശിനിയായ അമൃത യെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ അശ്വതി പറഞ്ഞിട്ടാണ് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് അമൃത പൊലീസിന് മൊഴി നൽകിയത്.

സംഭവത്തിന് ശേഷം അശ്വതി ഒളിവിലാണ്.കഴിഞ്ഞ 26-നാണ് കേസിനാസ്പദമായ സംഭവം. ആയൂർ ഇടമുളയ്ക്കൽ സ്വദേശിനി രാധാമണി (61) സിറ്റൗട്ടിൽ ഇരിക്കുമ്പോൾ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതര പൊള്ളലേറ്റ രാധാമണി കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവം നടന്ന അന്നു രാത്രി തന്നെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. അവിടെ നിന്നാണ് അമൃതയെ പൊലീസ് പിടികൂടിയത്. ഒളിവിൽ പോയ അശ്വതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കേസിൽ ഒന്നാം പ്രതിയാണ് അമൃത. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിൽ ആക്കി വെച്ച ശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് മൊഴി. അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

English Summary:

In Kollam, an 18-year-old granddaughter Amrutha from Ayur was arrested for pouring boiling water on her 61-year-old grandmother Radhamani over a property dispute. The victim is under treatment with severe burns. Amrutha told police she did it on her mother Aswathy's instruction, who is now absconding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384893/kollam-property-dispute-boiling-water-attack-granddaughter-arrested)