---
title: "ഇന്നും ഇരുട്ടിലാകും...! മെഗാവാട്ടുകളുടെ കുറവ് വില്ലനാകുന്നു, സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത"
english_title: "Kerala Power Cut Today Possible 565 MW Shortage KSEB Load Shedding Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384891/kerala-power-cut-today-possible-kseb-565-mw-shortage-"
published_at: "2026-09-30T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcf06674eed_kerala-power-cut-today-possible-kseb-565-mw-shortage.jpg"
keywords: ["KSEB", "Kerala Power Cut", "Electricity Shortage", "Load Shedding Kerala", "Power Crisis"]
---

# ഇന്നും ഇരുട്ടിലാകും...! മെഗാവാട്ടുകളുടെ കുറവ് വില്ലനാകുന്നു, സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് (പവർ കട്ട്) സാധ്യതയേറി. ഉൽപ്പാദനത്തിലും ലഭ്യതയിലുമായി 565 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് (പവർ കട്ട്) സാധ്യതയേറി. ഉൽപ്പാദനത്തിലും ലഭ്യതയിലുമായി 565 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭ്യമാകുക. കൂടാതെ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 മെഗാവാട്ട് വൈദ്യുതി മാത്രമേ പീക്ക് സമയത്ത് ലഭ്യമാകൂ. മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും വിപണിയിലെ പ്രതിസന്ധിയുമാണ് നിലവിലെ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്.

ഉപഭോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന. വൈദ്യുതി ലഭ്യതയിലെ ഈ അപര്യാപ്തത പൊതുജനങ്ങളെയും വ്യവസായ മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

English Summary:

KSEB has informed that there is a possibility of power control or power cut in the state today due to a shortage of 565 MW. If power is not available from the real-time market, restrictions will be imposed. 200 MW from Madhya Pradesh will be available only after 9 pm.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384891/kerala-power-cut-today-possible-kseb-565-mw-shortage-)