---
title: "വില്ലനായത് എസി? കോട്ടയം പെരുവയിൽ  നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു"
english_title: "Kottayam Peruva Chip Manufacturing Factory Fire PCB Express Kaduthuruthy Fire Force"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384889/kottayam-peruva-chip-factory-fire-pcb-express-kunnappally"
published_at: "2026-09-30T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcec6e130fe_kottayam-peruva-chip-factory-fire-pcb-express-kunnappally.jpg"
keywords: ["Factory Fire", "PCB Express", "Fire Accident Kerala"]
---

# വില്ലനായത് എസി? കോട്ടയം പെരുവയിൽ  നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു

> **Lead Summary:** **കോട്ടയം: ** കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'പി സി ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിൽ എസിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോട്ടയം: ** കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'പി സി ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിൽ എസിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

വരുന്ന ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്ത വിവരം അറിഞ്ഞയുടൻ കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് വിവരം.

English Summary:

A fire broke out at an under-construction chip manufacturing factory at Kunnappally in Peruva, Kottayam. The fire occurred at 'PCB Express', owned by a native of Thalayolaparambu. Preliminary assumption is that the fire spread from the AC. The factory, which makes computer chips and motherboards, was scheduled to be inaugurated in December.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384889/kottayam-peruva-chip-factory-fire-pcb-express-kunnappally)