---
title: "പ്രണയനൈരാശ്യ൦ ;   പത്തനംതിട്ടയിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ"
english_title: "Pathanamthitta Resort Receptionist Killed; Friend Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384758/pathanamthitta-resort-receptionist-killed-friend-arrested"
published_at: "2026-09-29T19:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbc8df8af29_pathanamthitta-resort-receptionist-killed-friend-arrested.jpg"
keywords: ["Pathanamthitta", "Kozenchery", "Maramon Resort", "Receptionist Murder", "Jithu", "Dilsha"]
---

# പ്രണയനൈരാശ്യ൦ ;   പത്തനംതിട്ടയിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട:** കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പത്തനംതിട്ട:** കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മുന്നോട്ടുവച്ച പ്രാഥമിക നിഗമനം മാത്രമാണ്. ട്രെയിനിയായ യുവതി രണ്ടാഴ്ച മുമ്പാണ് റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോർട്ടിലെത്തിയത്. തുടർന്ന് ദിൽഷയെ ഹോട്ടലിന് മുന്നിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെ ദിൽഷയെ കത്തികൊണ്ട് പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് റിസോർട്ട് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പ്രതിയെ പിടിച്ചുകെട്ടി പൊലീസിന് കൈമാറുകയായിരുന്നു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നിലെ കാരണമായി പ്രണയനൈരാശ്യമാണ് പൊലീസ് പ്രാഥമികമായി ചൂണ്ടിക്കാണിക്കുന്നത്.

റിസോർട്ടിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഉച്ചയ്ക്ക് റിസോർട്ടിലെത്തിയ ജിത്തു ദിൽഷയെ പുറത്തേക്ക് വിളിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ റിസോർട്ട് ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് ജിത്തുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary:

A 20-year-old receptionist, identified as Dinsha from Kulathupuzha, was stabbed to death at a resort in Maramon, Kozenchery, Pathanamthitta. Police arrested her friend Jithu, a native of Keezhukara, following the incident. Police’s preliminary assessment is that love-related disappointment may have led to the killing. The woman had joined the resort as a trainee two weeks ago. Police said Jithu arrived at the resort around 1:30 pm and called Dilsha outside, following which an argument took place. Police said he then stabbed her multiple times. Resort employees and security personnel restrained the accused and handed him over to police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384758/pathanamthitta-resort-receptionist-killed-friend-arrested)