---
title: "രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: 'എട്ട് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാത്തത് ദൗർഭാ​ഗ്യകരം' - മന്ത്രി പി.സി. വിഷ്ണുനാഥ്"
english_title: "Eight Films Await Screening Clearance at International Documentary and Short Film Festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384733/eight-films-await-screening-clearance-documentary-short-film-festival"
published_at: "2026-09-29T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9afa2b3b5_eight-films-await-screening-clearance-documentary-short-film-festival.jpg"
keywords: ["Documentary Film Festival", "Short Film Festival", "PC Vishnunath", "Film Screening", "Censorship Clearance"]
---

# രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: 'എട്ട് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാത്തത് ദൗർഭാ​ഗ്യകരം' - മന്ത്രി പി.സി. വിഷ്ണുനാഥ്

> **Lead Summary:**  **രാ**ജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും എട്ട് സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാ​ഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.

## Article Content

 **രാ**ജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും എട്ട് സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാ​ഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.

ഇക്കാര്യത്തിൽ സർക്കാർ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാ​ഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സമർപ്പിക്കപ്പെട്ട 1800 ഓളം ചിത്രങ്ങളിൽ നിന്ന് മേളയിൽ പ്രർശിപ്പിക്കാനായി തെരഞ്ഞെടുത്ത 347 ചിത്രങ്ങളാണ് സെൻസർഷിപ്പ് സർട്ടിഫിക്കേഷൻ ഇളവിനായി അയച്ചത്. ഇതിൽ 31 എണ്ണത്തിനാണ് അനുമതി ലഭിക്കാതിരുന്നത്.

തുടർന്ന് സർക്കാർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനൊപ്പം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപരമായ ഇടപെടലും നടത്തി. ഇതേ തുടർന്ന് 24 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചു. എന്നാൽ എട്ട് സിനിമകൾക്ക് അനുമതി ഇനിയും ലഭിച്ചിട്ടില്ല.

ഹൈക്കോടതി കഴിഞ്ഞ ദിവസം വിഷയം പരി​ഗണിച്ചപ്പോൾ കേന്ദ്ര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. പ്രദർശനാനുമതിക്കായി ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.

ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരിക്കുന്നത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമാണ്. ഈ സിനിമകൾ തിരസ്കരിക്കാനോ സെൻസർഷിപ്പ് ഇളവ് നൽകാനോ കേന്ദ്ര മന്ത്രാലയം തയ്യാറായിട്ടില്ല. ജൂറിയെങ്കിലും ചിത്രങ്ങൾ കാണാനുള്ള അനുവാദം നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല.

പ്രദർശനാനുമതിക്കായുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഈ ചിത്രങ്ങൾക്ക് ഇന്ന് (29.09.2026) പ്രദർശനാനുമതി ലഭിച്ചാൽ മേള കഴിയും മുൻപ് തന്നെ അവ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി തയ്യാറാണ്- മന്ത്രി പറഞ്ഞു.

ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാതിരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഐഎഫ്എഫ്കെയിലും ഏഴ് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

**English Summary:**

Cultural Affairs Minister P.C. Vishnunath said eight films selected for the International Documentary and Short Film Festival are still awaiting screening clearance. Of around 1,800 films submitted, 347 were selected and sent for exemption from censorship certification. Initially, 31 films did not receive clearance. Following government intervention with the Union Ministry of Information and Broadcasting and legal proceedings, 24 films received permission, while eight remain pending. Vishnunath said the government has registered its protest and continues efforts to secure clearance. He added that if permission is granted on September 29, 2026, the Chalachitra Academy is ready to screen the films before the festival concludes

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384733/eight-films-await-screening-clearance-documentary-short-film-festival)