---
title: "വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Amster Overseas CEO Parvathy Maya Gets Bail in Overseas Job Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384572/amster-overseas-ceo-parvathy-maya-gets-bail"
published_at: "2026-09-28T17:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab679c3e7280_amster-overseas-ceo-parvathy-maya-shaji-police-custody-foreign-job-fraud-case-kochi.jpg"
keywords: ["Amster Overseas", "Parvathy Maya Shaji", "Overseas Job Fraud", "Kochi Police"]
---

# വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ പറയുന്നു. പാസ്സ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കണം. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ പറയുന്നു. പാസ്സ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കണം. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമീനിയയിൽ ഒന്നര ലക്ഷം രൂപ മാസം ശമ്പളം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും പോളണ്ടിൽ ജോലി വാഗ്ദനം ചെയ്ത് കുന്നത്തുനാട് സ്വദേശിയിൽനിന്ന് ആറ് ലക്ഷം രൂപയും തട്ടിയെന്ന കേസിലാണ് പാർവതി മായ പിടിയിലായത്.

നിലവിൽ 25ഓളം പരാതികൾ പാലാരിവട്ടം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ 300ഓളം പേരിൽനിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതി നൽകിയ വരിൽനിന്ന് ലഭിച്ച രസീതുകളും മറ്റും വെച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്.

എന്നാൽ വിദേശത്തേക്ക് കടത്തിയ പണം സംബന്ധിച്ച അന്വേഷണത്തിന് പൊലീസിന് പരിമിതികളുണ്ട്. ഇതേതുടർന്ന് അന്വേഷണം ഇ.ഡിക്ക് കൈമാറാൻ ആലോചിക്കുന്നതായി സൂചനയുണ്ട്. പൂർണ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും.

പാർവതി മായക്ക് പുറമെ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ വിദേശത്തേക്ക് കടന്നതായാണ് കരുതുന്നത്.

അതേസമയം, പൊലീസിൽ പരാതിയുമായി വരുന്നവർക്ക് പണം മടക്കി നൽകി കേസിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതി ജാമ്യം പരിഗണിച്ചപ്പോൾ പണം മടക്കി നൽകാൻ തയാറാണെന്ന് കോടതിയെയും അറിയിച്ചിരുന്നു.

**English Summary:**

Amster Overseas CEO Parvathy Maya has been granted bail with conditions in a case alleging that money was collected by promising overseas jobs. The court directed her not to leave Kerala and to surrender her passport. Police have received around 25 complaints, while information suggests that money was collected from around 300 people. The investigation is based on receipts and other documents submitted by complainants. Authorities are also considering referring the investigation into alleged overseas fund transfers to the Enforcement Directorate. Her husband Anish Menon and managers Abhijith, Aju K. Mathew, Vishnu Vijayan and Shaji are also accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384572/amster-overseas-ceo-parvathy-maya-gets-bail)