---
title: "ആത്മഹത്യയിലേക്ക് നയിച്ചത് എന്ത്? കൊല്ലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: " 55 Year Old Man Found Dead In Kollam Police Investigation Ongoing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384567/55-year-old-man-found-dead-kollam-police-investigation-NEW"
published_at: "2026-09-28T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba4fa9c87e0_55-year-old-man-found-dead-kollam-police-investigation.jpg"
keywords: ["Kollam Death", "Kerala Police", "Kollam Suicide", "Suicide"]
---

# ആത്മഹത്യയിലേക്ക് നയിച്ചത് എന്ത്? കൊല്ലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം: ** ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള യെയാണ് ഇന്ന് രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊല്ലം: ** ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള യെയാണ് ഇന്ന് രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ ഇയാൾ ഒറ്റയ്ക്കായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ എത്തിയപ്പോഴാണ് മരണം അറിഞ്ഞത്. വിവരമറിഞ്ഞ് കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

ഭാര്യയുമായും മക്കളുമായും അകൽച്ചയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ കാരണം വ്യക്തമല്ല.സഹായം ലഭ്യമാണ്: മാനസിക പ്രയാസം അനുഭവപ്പെടുന്നവർ കിരൺ ഹെൽപ്പ് ലൈൻ 1800-599-0019 ൽ ബന്ധപ്പെടുക.

English Summary:

A 55-year-old man Harindran Pillai was found dead at his house backyard in Chathinamkulam, Kollam today morning around 11 am. He was running a pooja store at Thahamukku. Neighbours noticed smoke and alerted police. Kilikollur police reached spot and started inquest procedures. Police investigation is ongoing regarding cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384567/55-year-old-man-found-dead-kollam-police-investigation-NEW)