---
title: "കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ ഡ്രൈവർ നിയമനം; എസ്.എസ്.എൽ.സി യോഗ്യത"
english_title: "KSRTC Kozhikode Unit Driver Recruitment: Eligibility and Registration Details"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383953/ksrtc-kozhikode-driver-recruitment-sslc-qualification"
published_at: "2026-09-23T20:29:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3ecb2e93f2_ksrtc-kozhikode-driver-recruitment-sslc-qualification.jpg"
keywords: ["KSRTC Recruitment", "Kozhikode Jobs", "Driver Vacancy", "Kerala Jobs"]
---

# കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ ഡ്രൈവർ നിയമനം; എസ്.എസ്.എൽ.സി യോഗ്യത

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ ഡ്രൈവർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതകളും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 3ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ ഡ്രൈവർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതകളും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 3ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിന് അംഗീകാരമുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ട് ഏഴ് വർഷം പൂർത്തിയായിരിക്കണം. ഇതിൽ മൂന്ന് വർഷം ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തതിന് ശേഷമുള്ള കാലയളവായിരിക്കണമെന്നും നിബന്ധനയുണ്ട്.

നിയമപ്രകാരമുള്ള മോട്ടോർ വെഹിക്കിൾ ലൈസൻസും ആവശ്യമാണ്. 30ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകളിലും നിബന്ധനകളുണ്ട്. വ്യക്തമായ ദൂരക്കാഴ്ച ഉണ്ടായിരിക്കണം. ഉദ്യോഗാർഥികളുടെ ഉയരം 158 സെന്റിമീറ്ററും നെഞ്ചളവ് 76 സെന്റിമീറ്ററും ആയിരിക്കണം. പ്രായപരിധി 25നും 50നും മധ്യേയാണ്.

താൽക്കാലിക ഡ്രൈവർ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി താൽപര്യമുള്ള ഉദ്യോഗാർഥികൾ നിർദേശിച്ച സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ആവശ്യമായ വിശദീകരണങ്ങൾക്കുമായി 0495-2370179 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. 

**English Summary:**

KSRTC’s Kozhikode unit is inviting applications for temporary driver vacancies. Candidates must have SSLC qualification, a valid heavy-duty motor driving licence, seven years of driving licence experience including three years after obtaining the heavy-duty licence, and five years of experience driving heavy passenger vehicles with more than 30 seats. Candidates must also meet the specified physical requirements. The age limit is 25 to 50 years. Applicants must register at the concerned Employment Exchange with original certificates before October 3. For details, contact 0495-2370179.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383953/ksrtc-kozhikode-driver-recruitment-sslc-qualification)