---
title: "കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി; 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി"
english_title: "Angamaly Native Donates KSRTC Bus 40 Lakh Cheque to Chief Minister Kerala First"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383930/angamaly-native-donates-ksrtc-bus-40-lakh-cheque-chief-minister"
published_at: "2026-09-23T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3b7f9773fa_angamaly-native-donates-ksrtc-bus-40-lakh-cheque-chief-minister.jpg"
keywords: ["KSRTC Bus Donation", "Heeman Robotic Parking", "Rojis M John", "CP John", "KSRTC Sponsor Scheme"]
---

# കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി; 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി

> **Lead Summary:** **അങ്കമാലി: **കെ.എസ്.ആർ.ടി.സിക്ക് സ്വന്തം ചെലവിൽ ബസ് വാങ്ങി നൽകി മാതൃകയായി അങ്കമാലി സ്വദേശി. ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് കെ.എസ്.ആർ.ടി.സിക്ക് ഈ ആഡംബര ബസ് സമ്മാനിച്ചത്.

## Article Content

**അങ്കമാലി: **കെ.എസ്.ആർ.ടി.സിക്ക് സ്വന്തം ചെലവിൽ ബസ് വാങ്ങി നൽകി മാതൃകയായി അങ്കമാലി സ്വദേശി. ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് കെ.എസ്.ആർ.ടി.സിക്ക് ഈ ആഡംബര ബസ് സമ്മാനിച്ചത്.

കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ ഇത്തരത്തിൽ കെ.എസ്.ആർ.ടി.സിക്ക് വാഹനം വാങ്ങി നൽകുന്നത് എന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. ഏതെങ്കിലും വ്യക്തികൾക്കോ കൂട്ടായ്മകൾക്കോ സംഘടനകൾക്കോ സർക്കാരിന് ബസുകൾ വാങ്ങി നൽകാൻ സാധിക്കുമെന്ന് സർക്കാർ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു.

സർക്കാർ ചെലവിൽ പിന്നീട് അവർ കൂടി ആഗ്രഹിക്കുന്ന റൂട്ടിൽ സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അങ്കമാലി സ്വദേശിയായ ജോസ് കെ.എസ്.ആർ.ടി.സിക്കായി ബസ് വാങ്ങി നൽകാൻ മുന്നോട്ട് വന്നത്. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് ബസ് നൽകുന്നതു സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഇദ്ദേഹത്തിന് പുറമെ മറ്റു ചില വ്യക്തികളും സംഘടനകളും ബസുകൾ വാങ്ങിനൽകാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് വിവരം.

അങ്കമാലി ഡിപ്പോയിൽ നിന്നായിരിക്കും ഈ ബസ് സർവീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് ക്രമീകരിക്കണമെന്നാണ് ജോസിന്റെ പ്രധാന ആവശ്യം. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി ബസുകൾ സ്പോൺസർ ചെയ്യാൻ പുതിയ അവസരമൊരുക്കിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പുറമെ കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചും ഇത്തരത്തിൽ ബസുകൾ നൽകാവുന്നതാണ്.

English Summary:

An Angamaly native gifted a bus to KSRTC, handing over a Rs 40 lakh cheque to Chief Minister. The donor is Jose, owner of Heeman Robotic Car Parking Pvt Ltd. Minister Roji M John said it is first time in Kerala a private individual or institution is donating a bus to KSRTC. Government had announced at time of assuming power that individuals, collectives or organizations can donate buses and government will operate them on desired routes at its expense, as stated earlier by Transport Minister CP John. Jose met CM today and informed about donation. Others also coming forward to donate buses. Bus will operate from Angamaly depot, with Jose requesting route connecting Athirappilly tourism area with South Kerala. As part of government's 100-day action plan to improve public transport, KSRTC offers sponsorship opportunity for local bodies, cooperatives, companies, trusts, NGOs, clubs, commercial establishments, individuals and through CSR funds.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383930/angamaly-native-donates-ksrtc-bus-40-lakh-cheque-chief-minister)