---
title: "നാളെ അവധിയാണ് കേട്ടോ....! ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം: മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു"
english_title: " Ochira 28th Onam Festival Local Holiday Karunagappally Karthikappally Mavelikkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383823/ochira-28th-onam-festival-local-holiday-three-taluks-september-23"
published_at: "2026-09-22T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab264d5545cd_ochira-28th-onam-festival-local-holiday-three-taluks-september-23.jpg"
keywords: ["Ochira 28th Onam", "Local Holiday Kerala", "Karunagappally Taluk", "Karthikappally Mavelikkara Holiday", "Ochira Festival"]
---

# നാളെ അവധിയാണ് കേട്ടോ....! ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം: മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

> **Lead Summary:** **കൊല്ലം: **ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി ബാധകമാക്കിയിട്ടുള്ളത്.

## Article Content

**കൊല്ലം: **ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി ബാധകമാക്കിയിട്ടുള്ളത്.

കായംകുളം എം.എൽ.എ.യും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി ഈ അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രസിദ്ധമായ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും യാതൊരു തടസ്സവുമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യു.ജി. കേബിളുകൾ സ്ഥാപിക്കുന്ന അടിയന്തര നിർമാണ പ്രവർത്തനങ്ങളും മന്ത്രിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ പൂർത്തിയായി വരികയാണ്.

English Summary:

State government has declared a local holiday tomorrow (September 23) for three taluks as part of historic Ochira 28th Onam festival. Holiday for Karunagappally in Kollam district and Karthikappally, Mavelikkara in Alappuzha district. Declared following intervention of Kayamkulam MLA and Cooperation-Excise Minister M Liju. Construction of removing 19 electric posts at Krishnapuram and laying UG cables for Kettukazhcha procession is also nearing completion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383823/ochira-28th-onam-festival-local-holiday-three-taluks-september-23)