---
title: "  അതിദാരുണം; അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു"
english_title: "Andhra Ganesh Festival Woman Fell Boiling Sambar Pot Died Vijayawada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383791/andhra-woman-died-fell-boiling-sambar-pot-ganesh-festival-new"
published_at: "2026-09-22T13:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab23c1eacfce_andhra-woman-died-fell-boiling-sambar-pot-ganesh-festival-.jpg"
keywords: ["Andhra Sambar Pot Death", "Vijayawada Woman Death", "Ganesh Festival Accident", "Annadanam Accident"]
---

#   അതിദാരുണം; അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു

> **Lead Summary:** **വിജയവാഡ: **ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരണപ്പെട്ടത്. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കുന്ന സമൂഹസദ്യയുടെ പാചകപ്പുരയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

## Article Content

**വിജയവാഡ: **ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരണപ്പെട്ടത്. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കുന്ന സമൂഹസദ്യയുടെ പാചകപ്പുരയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

ഞായറാഴ്ച രാവിലെ പാചകപ്പുരയിൽ മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം സദ്യ ഒരുക്കുന്നതിൽ സഹായിക്കുകയായിരുന്നു സുജാത. ജോലി ചെയ്യുന്നതിനിടയിൽ കാലിടറി സുജാത സമീപത്തുള്ള വലിയ പത്രങ്ങളിലെ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പാത്രത്തിൽ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അതിഗുരുതരമായി പൊള്ളലേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരക്കേറിയ പാചകസ്ഥലത്ത് രണ്ട് സ്ത്രീകൾ ചേർന്ന് സാമ്പാർ പാത്രം മാറ്റിവെക്കുന്നതും, പിന്നാലെ നടന്നുവരുന്ന സുജാത കാലിടറി പാത്രത്തിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങൾ ഇതിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A 46-year-old woman, Maddi Sujatha from Vijayawada, died after falling into a boiling sambar vessel during Annadanam cooking for Ganesh festival in Andhra Pradesh. She slipped while working in the community kitchen on Sunday morning with other volunteers. Though locals pulled her out and rushed her to government hospital, she died Monday morning due to severe burns. CCTV footage shows the accident. Police registered case of unnatural death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383791/andhra-woman-died-fell-boiling-sambar-pot-ganesh-festival-new)