---
title: "സംസ്കാരച്ചടങ്ങിനായി പണം മാറ്റിവെച്ചു; ജീവിതം മടുത്തുവെന്ന് ആത്മത്യാക്കുറിപ്പ്; വീടിനുള്ളിൽ വൃദ്ധ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി "
english_title: "Two Elderly Sisters Found Dead Inside House in South Goa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383776/two-elderly-sisters-found-dead-in-south-goa"
published_at: "2026-09-22T12:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2250a73b62_two-elderly-sisters-found-dead-in-south-goa.jpg"
keywords: ["Canacona", "Sisters Death", "Goa Police", "Mokharda News Content:"]
---

# സംസ്കാരച്ചടങ്ങിനായി പണം മാറ്റിവെച്ചു; ജീവിതം മടുത്തുവെന്ന് ആത്മത്യാക്കുറിപ്പ്; വീടിനുള്ളിൽ വൃദ്ധ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **പൻജി: **വൃദ്ധ സഹോദരിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രേഖ കാമത്ത് , മേധ കാമത്ത് എന്നിവരെയാണ് കാനക്കോണയിലെ മൊഖാർദിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**പൻജി: **വൃദ്ധ സഹോദരിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രേഖ കാമത്ത് , മേധ കാമത്ത് എന്നിവരെയാണ് കാനക്കോണയിലെ മൊഖാർദിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി 9:40-ഓടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വാർഡ് പഞ്ചായത്ത് അംഗം രാമു (ധില്ലൻ) നായിക്കും അയൽവാസികളും വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. ദുർഗന്ധം കാരണം സംശയം തോന്നിയ ഇവർ കാനക്കോണ പൊലീസിനെയും മരിച്ചവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വാതിൽ അടച്ചിട്ടിരുന്നെങ്കിലും അകത്തുനിന്ന് പൂട്ടിയിരുന്നില്ല. പൊലീസുകാർ അകത്തുകയറി നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും അടുക്കളയിലുമായി പൂർണമായും ജീർണിച്ച അവസ്ഥയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മരണക്കുറിപ്പും ഒരു കുപ്പി സ്പിരിറ്റും പൊലീസ് കണ്ടെടുത്തു.

തങ്ങളുടെ സംസ്കാരച്ചടങ്ങുകൾക്കായി 15,000 രൂപയിൽ അധികം മാറ്റിവെച്ചിട്ടുണ്ടെന്നും ഈ തുക എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വീടിനുള്ളിലെ സാധനസാമഗ്രികൾക്കൊന്നും മാറ്റം സംഭവിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനാൽ ബലപ്രയോഗത്തിലൂടെയുള്ള അതിക്രമിച്ചു കടക്കലോ കവർച്ചാ ശ്രമങ്ങളോ നടന്നിട്ടില്ലെന്നാണ് അനുമാനം.

സഹോദരിമാർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും അയൽവാസികളുമായി അധികം സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. എട്ട് ദിവസം മുമ്പ്, സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ പ്രാദേശിക പഞ്ചായത്ത് അംഗം ഇവരെ സന്ദർശിച്ചിരുന്നു.

എന്നാൽ ജീവിതം മടുത്തുവെന്നും ഇനി കൂടുതൽ കാലം ജീവിച്ചിരിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞ് സഹോദരിമാരിലൊരാൾ പദ്ധതി സ്വീകരിക്കാൻ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതരാകാത്ത ഇരുവരും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെങ്കിലും വളരെയധികം അഴുകിയതിനാൽ മരണകാരണം വ്യക്തമാക്കാൻ പൊലീസ് സർജന് സാധിച്ചിട്ടില്ല. രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർന്ന് മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകി.

English Summary:

Two elderly sisters, Rekha Kamat (78) and Medha Kamat (72), were found dead in a highly decomposed state inside their home in Mokharda, Canacona, South Goa. Police suspect death by suicide based on a recovered note and a bottle of spirit. The note also contained instructions regarding money set aside for their funeral. Local reports indicate the sisters lived in isolation under severe mental stress. Post-mortem examination could not immediately determine the cause of death due to decomposition, and viscera samples have been sent for chemical analysis.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383776/two-elderly-sisters-found-dead-in-south-goa)