---
title: " ഡ്യൂട്ടി മാറ്റിയതിൽ മനോവിഷമം? പാലാപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thrissur Palappilly Harrison Malayalam Estate Woman Watcher Found Dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383762/thrissur-palappilly-harrison-malayalam-estate-woman-watcher-found-dead"
published_at: "2026-09-22T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab20a8b02fb7_thrissur-palappilly-harrison-malayalam-estate-woman-watcher-found-dead.jpg"
keywords: ["Harrison Malayalam Estate", "Suicide", "Kerala News"]
---

#  ഡ്യൂട്ടി മാറ്റിയതിൽ മനോവിഷമം? പാലാപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തൃശൂർ: **തൃശൂർ പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ ആണ് മരിച്ചത്.

## Article Content

**തൃശൂർ: **തൃശൂർ പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ ആണ് മരിച്ചത്.

ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക അവശതകൾ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നൽകിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പിൽ പറയുന്നതായാണ് വിവരം. തൊഴിൽ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കുറിപ്പിലെ പരാമർശങ്ങൾ അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

English Summary:

A 42-year-old female watcher at the Harrison Malayalam Estate in Palappilly, Thrissur, was found dead hanging from a tree inside the plantation. A suspected suicide note recovered from the scene indicates that a change in duty despite physical ailments led to the extreme step, raising allegations of workplace harassment. Authorities are conducting further investigations into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383762/thrissur-palappilly-harrison-malayalam-estate-woman-watcher-found-dead)