---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ  പ്ലസ് ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Koyilandy Poyilkavu Plus Two Student Found Dead At Home Police Investigation Govt VHSS Student Saranjith"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383721/koyilandy-poyilkavu-plus-two-student-found-dead-home-police-investigation"
published_at: "2026-09-21T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab15f78a07cb_koyilandy-poyilkavu-plus-two-student-found-dead-home-police-investigation.jpg"
keywords: ["Student Death", "Koyilandy Poyilkavu Student Death", "Suicide", "Kozhikode Student Death"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ  പ്ലസ് ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട്: പൊയിൽക്കാവ് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽ താഴെ ശരൺജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

## Article Content

കോഴിക്കോട്: പൊയിൽക്കാവ് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽ താഴെ ശരൺജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

കുട്ടിയെ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ശരൺജിത്ത്.

പിതാവ് : ശശി. മാതാവ് : രമ്യ.

**English Summary:**

Plus two student found dead inside house at Poyilkavu in Koyilandy. Deceased is Saranjith (17) of Parakkal Thazhe, Poyilkavu. Incident in evening today. Relatives and locals immediately took child to Koyilandy Taluk Hospital but life could not be saved. Koyilandy police reached spot completed procedures and shifted body to Kozhikode Medical College Hospital for further procedures. Police started investigation. Saranjith is Plus Two student of Koyilandy Govt Vocational Higher Secondary School. Father Sasi, mother Ramya.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383721/koyilandy-poyilkavu-plus-two-student-found-dead-home-police-investigation)