---
title: "കോഴിക്കോട് പയ്യോളിയിൽ വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി"
english_title: " Kozhikode Payyoli Perumalpuram Underpass Housewife Hit By Train Death Kappirikad Nalloli Suja Loco Pilot Informed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383718/kozhikode-payyoli-perumalpuram-underpass-housewife-train-death-suja-police-investigation"
published_at: "2026-09-21T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab15a6d18b3f_kozhikode-payyoli-perumalpuram-underpass-housewife-train-death-suja-police-investigation.jpg"
keywords: ["Train Death", "Train Accident", "Kozhikode Payyoli Train Death"]
---

# കോഴിക്കോട് പയ്യോളിയിൽ വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: പയ്യോളി പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിരിക്കാട്ടിൽ നല്ലോളി സുജ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

## Article Content

കോഴിക്കോട്: പയ്യോളി പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിരിക്കാട്ടിൽ നല്ലോളി സുജ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

വടകര ഭാഗത്തേക്ക് പോകുന്ന റെയിൽപാളത്തിലാണ് സുജയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ കടന്നുപോയതിന് പിന്നാലെ ലോക്കോ പൈലറ്റ് അപകടവിവരം റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ട്രെയിനിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

സുജയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭർത്താവ് പ്രദീശനാണ്. അഭിനന്ദ്, അഭിജിത്ത് എന്നിവരാണ് മക്കൾ.

**English Summary:**

In Kozhikode Payyoli near Perumalpuram underpass housewife found dead after hit by train. Deceased is Kappirikad Nalloli Suja (45). Incident around 11 am Monday. Body found on railway track going towards Vadakara side. After train passed loco pilot informed railway authorities about accident, then Payyoli police reached spot and conducted examination. Preliminary information is death occurred due to train hit. Police taking further steps in connection with incident, body shifted to hospital for further procedures. Police collecting more information related to Suja death and examining circumstances. Husband is Pradeeshan, children are Abhinand, Abhijith.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383718/kozhikode-payyoli-perumalpuram-underpass-housewife-train-death-suja-police-investigation)