---
title: "തലയോട്ടി ആരുടേത്? കോഴിക്കോട് മാലിന്യക്കൂമ്പാരത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "Human Skull Found Near Kozhikode Railway Station Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383566/human-skull-found-near-kozhikode-railway-station-police-probe"
published_at: "2026-09-20T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafc1a88c84e_human-skull-found-near-kozhikode-railway-station-police-probe.jpg"
keywords: ["Human Skull Found", "Kozhikode Railway Station", "Town Police", "Forensic Test"]
---

# തലയോട്ടി ആരുടേത്? കോഴിക്കോട് മാലിന്യക്കൂമ്പാരത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇടവഴിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് തലയോട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇടവഴിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് തലയോട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രാവിലെ ഇതുവഴി നടന്നുപോയ യാത്രക്കാരനാണ് തലയോട്ടി കണ്ട് ടൗൺ പൊലീസിൽ വിവരം അറിയിച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ ഒഴിഞ്ഞ പറമ്പിൽ വലിയ തോതിൽ മാലിന്യം തള്ളാറുണ്ട്. മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നാകാം തലയോട്ടി പുറത്തേക്ക് വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തലയോട്ടി കണ്ടെത്തിയ വിവരം അറിഞ്ഞയുടൻ ടൗൺ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങളോ അവശിഷ്ടങ്ങളോ സമീപത്തുണ്ടോയെന്ന് കണ്ടെത്താൻ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം മുഴുവൻ പരിശോധിച്ചെങ്കിലും മറ്റ് വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

കണ്ടെത്തിയ തലയോട്ടിക്ക് ഏകദേശം ഒന്നുമുതൽ രണ്ടു വർഷം വരെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് ആരുടേതാണെന്നും സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്നും തിരിച്ചറിയുന്നതിനായി വിദഗ്ധ ഫോറൻസിക്, ഡി.എൻ.എ പരിശോധനകൾക്ക് അയക്കുമെന്ന് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് വ്യക്തമാക്കി.

English Summary:

A human skull was found amidst garbage in a lane near platform number 4 of Kozhikode Railway Station leading to Valiyangadi. A passerby spotted it in the morning and alerted Town Police. Police suspect the skull may have fallen from a garbage pile dumped in a private vacant plot. No other remains were found despite search with corporation workers and dog squad. Police say skull is 1-2 years old and will be sent for forensic and DNA tests to identify gender and identity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383566/human-skull-found-near-kozhikode-railway-station-police-probe)