---
title: "ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ചരിത്രത്തിൽ സുവർണ തിളക്കം; കോഴിക്കോട്ടുകാരി വിദർശയ്ക്ക് വെള്ളി മെഡൽ"
english_title: "Asian Games Shooting Historic Medal Malayali Athlete Vidarsa Vinod Wins Silver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383525/asian-games-shooting-historic-medal-malayali-vidarsa-vinod-silver"
published_at: "2026-09-20T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf6e5801117_asian-games-shooting-historic-medal-malayali-vidarsa-vinod-silver.jpg"
keywords: ["Asian Games 2026", "Shooting Silver Medal", "Vidarsa Vinod", "Malayali Athlete", "Indian Shooting Team"]
---

# ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ചരിത്രത്തിൽ സുവർണ തിളക്കം; കോഴിക്കോട്ടുകാരി വിദർശയ്ക്ക് വെള്ളി മെഡൽ

> **Lead Summary:** **നഗോയ: **ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ചരിത്രത്തിൽ സുവർണ്ണ നേട്ടവുമായി കോഴിക്കോട്ടുകാരി വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിതാ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ഈ ഇരുപത്തൊമ്പതുകാരി അഭിമാനകരമായ നേട്ടം കൈവരിച്ചത്.

## Article Content

**നഗോയ: **ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ചരിത്രത്തിൽ സുവർണ്ണ നേട്ടവുമായി കോഴിക്കോട്ടുകാരി വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിതാ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ഈ ഇരുപത്തൊമ്പതുകാരി അഭിമാനകരമായ നേട്ടം കൈവരിച്ചത്.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും ഇതിലൂടെ വിദർശ സ്വന്തം പേരിൽ കുറിച്ചു. വിദർശ ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന ഇന്ത്യൻ സംഘമാണ് വെള്ളിപ്പൊളിയണിഞ്ഞത്. എലവേനിൽ വാളരിവൻ, സോനം മസ്‌കർ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

ആകെ 1898 പോയിന്റുകൾ നേടിയാണ് ഇന്ത്യയുടെ അഭിമാനാർഹമായ മെഡൽ നേട്ടം. മത്സരത്തിൽ 1904.2 പോയിന്റുകളുമായി ചൈന സ്വർണം കരസ്ഥമാക്കിയപ്പോൾ, തുല്യ പോയിന്റുകൾ നിലനിർത്തിയെങ്കിലും കൗണ്ടിങ് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ജപ്പാൻ വെങ്കല മെഡലിലേക്ക് പിന്തള്ളപ്പെട്ടു.

കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ് വിദർശ. താരം പങ്കെടുക്കുന്ന ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയാണിത്. ഈ മിന്നും വിജയത്തിന്റെ തിളക്കത്തിൽ വരുന്ന സെപ്‌റ്റംബർ 26ന് നടക്കുന്ന 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മാറ്റുരയ്ക്കാൻ ഇറങ്ങുന്നുണ്ട്.

English Summary:

Malayali shooter Vidarsa K Vinod has won a historic silver medal at the Asian Games in Nagoya. She was part of the Indian women's 10m air rifle team that scored 1898 points to win silver along with Elavenil Valarivan and Sonam Maskar. China won gold with 1904.2 points. This is the first time a Malayali woman has won a shooting medal at the Asian Games. Hailing from Thiruvambady in Kozhikode, Vidarsa achieved this in her debut Asian Games.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383525/asian-games-shooting-historic-medal-malayali-vidarsa-vinod-silver)