---
title: "എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിസ്സാര പരിക്ക്"
english_title: "NSS General Secretary G Sukumaran Nair Car Accident Pandalam Kurampala Minor Injury Medical Mission Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383285/nss-general-secretary-g-sukumaran-nair-car-accident-pandalam-kurampala-minor-injury"
published_at: "2026-09-18T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacee1ec6cea_nss-general-secretary-g-sukumaran-nair-car-accident-pandalam-kurampala-minor-injury.jpg"
keywords: ["G Sukumaran Nair", "NSS General Secretary Car Accident", "Pandalam Accident"]
---

# എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിസ്സാര പരിക്ക്

> **Lead Summary:** പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജങ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം.

## Article Content

പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജങ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം.

പെരുമ്പളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിൽ പരിപാടിയിൽ സംബന്ധിക്കുവാനായി പോവുകയായിരുന്നു സുകുമാരൻ നായർ. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം എതിരെ വന്ന പിക് അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു.

കൈയ്ക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം സുകുമാരൻ നായർ പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയി.

**English Summary:**

NSS General Secretary G. Sukumaran Nair's vehicle met with accident near Kurampala Amrita School Junction on MC Road, Pandalam on Friday around 12.30 pm. He was on way to attend program at Perumpallikal NSS Polytechnic. His car collided with oncoming pickup van. He sustained minor hand injury and was admitted to Pandalam Medical Mission Hospital. After checkup and first aid he went to attend function at Perumpallikal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383285/nss-general-secretary-g-sukumaran-nair-car-accident-pandalam-kurampala-minor-injury)