---
title: "നാടിനെ വിറപ്പിച്ച് ആക്രമണം!  കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി"
english_title: "Kattipara Wild Boar Attack Man Injured Reading Newspaper Thamarassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382903/kattipara-wild-boar-attack-man-injured-kozhikode"
published_at: "2026-09-16T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa37fccbc11_kattipara-wild-boar-attack-man-injured-kozhikode.jpg"
keywords: ["Wild Boar Attack", "Kozhikode", "Thamarassery Hospital"]
---

# നാടിനെ വിറപ്പിച്ച് ആക്രമണം!  കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന എം.കെ. അബ്ദുൽ ഖാദറിനെയാണ് കാട്ടുപന്നി ഓടിയെത്തി ആക്രമിച്ചത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന എം.കെ. അബ്ദുൽ ഖാദറിനെയാണ് കാട്ടുപന്നി ഓടിയെത്തി ആക്രമിച്ചത്.

സംഭവസമയത്ത് അദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ഖാദർ ഉടൻതന്നെ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിചികിത്സ തേടി. സമീപകാലത്തായി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

English Summary:

Wild boar attack at Vettiyozhinjathottam in Kattipara, Kozhikode. M K Abdul Khader, 59, was attacked while reading newspaper sitting in verandah. He shouted and the boar fled through the yard. Injured Khader sought treatment at Thamarassery Govt Taluk Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382903/kattipara-wild-boar-attack-man-injured-kozhikode)