---
title: "ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? സ്വതന്ത്ര ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പൊലീസിന്റേത്, റിപ്പോര്‍ട്ടര്‍ ടിവി ഡെസ്‌കിലെ പൊലീസ് പരിശോധനയില്‍  എ.എ. റഹീം "
english_title: "AA Rahim MP Criticizes Government Over Police Raid Reporter TV Kochi News Desk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382863/aa-rahim-criticizes-govt-police-raid-reporter-news-desk-kochi"
published_at: "2026-09-16T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa144e54303_aa-rahim-criticizes-govt-police-raid-reporter-news-desk-kochi.jpg"
keywords: ["Reporter TV Raid", "AA Rahim", "Kerala Police", "Media Freedom"]
---

# ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? സ്വതന്ത്ര ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പൊലീസിന്റേത്, റിപ്പോര്‍ട്ടര്‍ ടിവി ഡെസ്‌കിലെ പൊലീസ് പരിശോധനയില്‍  എ.എ. റഹീം 

> **Lead Summary:** **കൊച്ചി: ** റിപ്പോര്‍ട്ടര്‍ ടിവി ഡെസ്‌കില്‍ പൊലീസ് നടത്തിയ പരിശോധനയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ. റഹീം എംപി രംഗത്തെത്തി. പൊലീസിന്റെ നടപടി ശുദ്ധ അസംബന്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോ എന്ന് ചോദിച്ചു.

## Article Content

**കൊച്ചി: ** റിപ്പോര്‍ട്ടര്‍ ടിവി ഡെസ്‌കില്‍ പൊലീസ് നടത്തിയ പരിശോധനയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ. റഹീം എംപി രംഗത്തെത്തി. പൊലീസിന്റെ നടപടി ശുദ്ധ അസംബന്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോ എന്ന് ചോദിച്ചു.

വി.ഡി. സതീശന് ഹിറ്റ്‌ലര്‍ എന്ന ഓമനപ്പേരാണ് നല്ലതെന്നും, സ്വതന്ത്ര ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ കാലത്ത് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് അടിയന്തരാവസ്ഥാ കാലത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്ന് റഹീം പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി സംഘപരിവാറിനെതിരെയും വി.ഡി. സതീശനെതിരെയും വാര്‍ത്ത നല്‍കുന്നു എന്നതുകൊണ്ട് മാത്രമാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയാണെന്നും, അദ്ദേഹത്തിനെതിരായി ഒരു എഐ വീഡിയോ വന്നാല്‍ പോലും അത് റിമൂവ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് വി.കെ. സനോജ് എംഎല്‍എയും അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ബന്ധിയാക്കിയുള്ള പരിശോധന ഒരു നിലയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളീയ സമൂഹത്തില്‍ നിര്‍ഭയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കാണോ കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ക്കാണോ ചാനലിനോട് പ്രതികാരമെന്ന് വ്യക്തമല്ലെന്നും, മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി വെച്ചുള്ള പൊലീസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

MP A A Rahim sharply criticized government over police excess at Reporter news desk in Kochi, calling it absurd and anti-democratic and asking if Hitler is ruling Kerala. He said naming VD Satheesan as Hitler would suit and such action was unheard of in independent India, reminding emergency. He alleged channel is targeted for reporting against Sangh Parivar and VD Satheesan. MLA VK Sanoj also called police action shocking and unacceptable to detain journalists. Police team led by Thrikkakara ACP reached Kochi office early morning, seized mobile phones and disrupted news desk work. DGP said he was unaware and had not permitted the search, which was allegedly intended to stop telecast.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കൊച്ചി ഹെഡ് ഓഫീസില്‍ പുലര്‍ച്ചെ എത്തിയ ഒരുസംഘം പൊലീസുകാര്‍ പരിശോധനയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു പൊലീസിന്റെ കടന്നുകയറ്റം.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍, ഈ പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ലെന്നും ഇതിന് അനുമതി നല്‍കിയിരുന്നില്ലെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ പിടിച്ചുവെച്ചത്. പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ വ്യക്തമാക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ തുടരുകയും, ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചുവെക്കുകയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382863/aa-rahim-criticizes-govt-police-raid-reporter-news-desk-kochi)