---
title: "'മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല, റിപ്പോർട്ടർ ടിവിയിലെ പോലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നത്'; പിണറായി വിജയൻ "
english_title: "Pinarayi Vijayan Condemns Kerala Police Raid At Reporter TV Newsroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382855/pinarayi-vijayan-condemns-police-raid-reporter-tv-newsroom"
published_at: "2026-09-16T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa0938a45ec_pinarayi-vijayan-condemns-police-raid-reporter-tv-newsroom.jpg"
keywords: ["Pinarayi Vijayan", "Reporter TV Police Raid", "Kerala Police Controversy", "Media Freedom India"]
---

# 'മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല, റിപ്പോർട്ടർ ടിവിയിലെ പോലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നത്'; പിണറായി വിജയൻ 

> **Lead Summary:** **തിരുവനന്തപുരം: **റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി, ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

**English Summary:**

Opposition Leader Pinarayi Vijayan strongly condemned the Kerala Police raid at the Reporter TV newsroom in Kochi, calling it a direct assault on press freedom reminiscent of the Emergency. He alleged that police created an atmosphere of terror for over an hour, seizing journalists' phones and recording them. Comparing the incident to central agency actions against media outlets like NewsClick in Delhi, he demanded answers from the Chief Minister and the Home Minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382855/pinarayi-vijayan-condemns-police-raid-reporter-tv-newsroom)