---
title: "പരീക്ഷാപ്പേടി മാറും മുൻപേ...! ഡൽഹിയിലെ പ്രമുഖ സ്കൂളുകളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി "
english_title: "Delhi Schools Bomb Threat Email Security Check British School Army Public School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382731/delhi-schools-bomb-threat-email-security-check"
published_at: "2026-09-15T13:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8fe2420fe5_delhi-schools-bomb-threat-email-security-check.jpg"
keywords: ["Delhi Bomb Threat", "Delhi Schools", "Bomb Threat Email", "School Threat"]
---

# പരീക്ഷാപ്പേടി മാറും മുൻപേ...! ഡൽഹിയിലെ പ്രമുഖ സ്കൂളുകളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി 

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിലെ പ്രമുഖ സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ദ ബ്രിട്ടീഷ് സ്‌കൂൾ, സർദാർ പട്ടേൽ സ്‌കൂൾ, സ്പ്രിംഗ്‌ഡേൽസ് സ്‌കൂൾ, എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂൾ തുടങ്ങിയ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിലെ പ്രമുഖ സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ദ ബ്രിട്ടീഷ് സ്‌കൂൾ, സർദാർ പട്ടേൽ സ്‌കൂൾ, സ്പ്രിംഗ്‌ഡേൽസ് സ്‌കൂൾ, എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂൾ തുടങ്ങിയ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.

ഇവിടെയെല്ലാം പൊലീസ് സുരക്ഷാ പരിശോധന നടത്തിവരികയാണ്. രാവിലെ 10.30നും 10.40നും ഇടയിലാണ് വിവിധ സ്കൂളുകൾക്ക് ഭീഷണി ഇമെയിലുകൾ ലഭിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആർമി പബ്ലിക് സ്കൂളിൽ നിന്നാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം തങ്ങൾക്ക് ആദ്യം ലഭിച്ചതെന്ന് ഡൽഹി ഫയർഫോഴ്സ് അറിയിച്ചു. രാവിലെ 11.29 നായിരുന്നു ഇത്.

സ്കൂളുകളിൽ പരീക്ഷകൾ നടന്നു കൊണ്ടിരിക്കെയാണ് ഭീഷണി എത്തിയത്. ഇതിനു പിന്നാലെ വിദ്യാർത്ഥികളെ മുഴുവൻ സ്കൂളുകളിൽ നിന്ന് സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർഫോഴ്സ് എന്നിവയെ വിവിധ സ്കൂളുകളിലേക്ക് വിന്യസിച്ചു.

ഇതുവരെ നടത്തിയ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭീഷണി സന്ദേശങ്ങൾ അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Several schools in Delhi received bomb threats via email, including The British School, Sardar Patel School, Springdales School and Air Force Bal Bharati School. Security checks are underway. Delhi Fire Force said it first got information from Army Public School at 11.29 am and all students were evacuated while exams were ongoing. Delhi Police said threat emails came between 10.30 and 10.40 am. Bomb squad, dog squad and fire force teams were deployed and nothing suspicious has been found so far. Police are investigating source of email.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382731/delhi-schools-bomb-threat-email-security-check)