---
title: "മകളെത്തിയപ്പോൾ കണ്ടത് അമ്മയുടെ ജീവനറ്റ ശരീരം; യൂടൂബർ തമ്പുരു വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "YouTuber Thamburu Found Dead in Rented House in Vaikom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382727/thamburu-fisheries-queen-youtuber-found-dead-vaikom"
published_at: "2026-09-15T13:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8f93e3ac0b_thamburu-fisheries-queen-youtuber-found-dead-vaikom.jpg"
keywords: ["Thamburu", "Fisheries Queen", "YouTuber", "Suicide"]
---

# മകളെത്തിയപ്പോൾ കണ്ടത് അമ്മയുടെ ജീവനറ്റ ശരീരം; യൂടൂബർ തമ്പുരു വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

## Article Content

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂന്‍ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്.

മകള്‍ വൈകീട്ട് സ്‌കൂളിൽ നിന്ന് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

**English Summary:**

Kottayam: YouTuber Thamburu, 36, a native of Chembu, was found dead inside her rented house at Pulinchuvattu in Vaikom. She was found hanging inside the house. Thamburu was known through her YouTube channel, ‘Fisheries Queen Thamburu’, which featured traditional fishing methods. A divorcee, she lived in the rented house with her 13-year-old daughter. Police’s preliminary assessment is that family issues may have led to the death. Vaikom Police reached the spot and completed the required procedures. After the inquest, the body was shifted to the mortuary of a private hospital at Muttuchira.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382727/thamburu-fisheries-queen-youtuber-found-dead-vaikom)