---
title: "  അമ്മായിയുടെ വീട് സന്ദർശിച്ച് മടങ്ങവെ ദുരന്തം; യു.പിയിൽ 21 കാരനായ ദളിത് യുവാവിനെ വെടിവെച്ചുകൊന്നു"
english_title: "UP Mau Dalit Youth Shot Dead Avnish Kumar Hate Crime Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382710/up-mau-dalit-youth-shot-dead-avnish-kumar-uttar-pradesh-"
published_at: "2026-09-15T11:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8e52284026_up-mau-dalit-youth-shot-dead-avnish-kumar-uttar-pradesh.jpg"
keywords: ["Uttar Pradesh Crime", "Dalit Youth Murder", "Mau District", "UP Atrocity"]
---

#   അമ്മായിയുടെ വീട് സന്ദർശിച്ച് മടങ്ങവെ ദുരന്തം; യു.പിയിൽ 21 കാരനായ ദളിത് യുവാവിനെ വെടിവെച്ചുകൊന്നു

> **Lead Summary:** **ലഖ്നൗ: ** 21 കാരനായ ദളിത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപമാണ് നാടിനെ ഞെട്ടിച്ച അക്രമം നടന്നത്. അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ എന്ന യുവാവാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

## Article Content

**ലഖ്നൗ: ** 21 കാരനായ ദളിത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപമാണ് നാടിനെ ഞെട്ടിച്ച അക്രമം നടന്നത്. അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ എന്ന യുവാവാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന ബി.എസ്.സി വിദ്യാർത്ഥി ഹൻസ് രാജിന് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് വിരുദ്ധ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ഇത്തരം കേസുകളിലെ അന്വേഷണത്തിലും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും വലിയ വീഴ്ചകളാണ് ഇവിടെ ഉണ്ടാകാറുള്ളത്.

രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 20 മുതൽ 25 ശതമാനം വരെയും യു.പിയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദളിത് വിഭാഗങ്ങൾ വിദ്യാഭ്യാസത്തിലൂടെയും അധ്വാനത്തിലൂടെയും മുന്നേറുന്നതും അവകാശങ്ങൾ ഉപയോഗപ്പെടുത്തുന്നതുമാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

കൊലപാതകം, ശാരീരിക ആക്രമണങ്ങൾ, ഭൂമി തർക്കങ്ങൾ, ജാതീയ അധിക്ഷേപങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയാണ് ഈ മേഖലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തൊട്ടടുത്തുനിന്നാണ് അക്രമികൾ അവനീഷ് കുമാറിന്റെ തലയ്ക്ക് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

A 21-year-old Dalit youth Avnish Kumar was shot dead in Mau district of Uttar Pradesh near Sarsena petrol pump in Chirayyakot area while returning from his aunt's house with his friend. He was shot in the head at close range and died despite being taken to hospital. His friend and BSc student Hans Raj was injured. UP reports 20-25% of atrocities against Dalits in country and lags in investigation and conviction. Cases include murder, assault, land dispute violence, caste abuse and atrocities against women, often triggered even when Dalits avail benefits or progress through education and hard work.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382710/up-mau-dalit-youth-shot-dead-avnish-kumar-uttar-pradesh-)