---
title: "'ഇ ഡിയുടെ തിരക്കഥ ദേശീയ അവാർഡിന് കൊടുക്കണം, നമ്മൾ ബേപ്പൂർ’ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാലയോ?' ഇ ഡിക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്"
english_title: "PA Mohammed Riyas Criticizes ED CMRL Exalogic Case Hawala Veena Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382686/pa-mohammed-riyas-criticizes-ed-cmrl-exalogic-hawala-case-"
published_at: "2026-09-15T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8d16600cfc_pa-mohammed-riyas-criticizes-ed-cmrl-exalogic-hawala-case.jpg"
keywords: ["PA Mohammed Riyas", "ED", "CMRL Exalogic", "Veena Vijayan", "Hawala Case"]
---

# 'ഇ ഡിയുടെ തിരക്കഥ ദേശീയ അവാർഡിന് കൊടുക്കണം, നമ്മൾ ബേപ്പൂർ’ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാലയോ?' ഇ ഡിക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

> **Lead Summary:** **കോഴിക്കോട്: **തന്നെയും മറ്റുള്ളവരെയും ബോധപൂര്‍വം മോശക്കാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ നടക്കുന്നത്.** **സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിക്കെതിരെ (ഇ ഡി) രൂക്ഷ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ രംഗത്ത് എത്തി.

## Article Content

**കോഴിക്കോട്: **തന്നെയും മറ്റുള്ളവരെയും ബോധപൂര്‍വം മോശക്കാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ നടക്കുന്നത്.** **സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിക്കെതിരെ (ഇ ഡി) രൂക്ഷ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ രംഗത്ത് എത്തി.

വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമായ ഇന്നും, വൈകീട്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുന്നതുമാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ ഇ ഡി ബോധപൂര്‍വം തിരഞ്ഞെടുത്തതെന്ന് റിയാസ് ആരോപിച്ചു. പ്രധാന തെളിവുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിടുമോ എന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് നിയോജക മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 'നമ്മള്‍ ബേപ്പൂര്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടിയുള്ളതാണെന്നാണ് ഇ ഡി ഇപ്പോള്‍ പറയുന്നതെന്ന് റിയാസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരുള്ള ആ ഗ്രൂപ്പിലെ കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധവും കളവുമാണ്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തെങ്കിലും ഒരിടത്തും ഹവാലയെക്കുറിച്ച് ചോദിച്ചിട്ടില്ല. ഭാവിയില്‍ ഒരു ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പേപ്പറില്‍ എഴുതിയ കാര്യങ്ങളാണ് 'റെഡ് ബുക്ക്' എന്നൊക്കെ പറഞ്ഞ് ഇ ഡി അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ ഡി അന്വേഷണത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇത് നല്ലൊരു തിരക്കഥയാണ്. ദേശീയ തലത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് കൊടുക്കുകയാണെങ്കിൽ അത് ഈ തിരക്കഥ എഴുതിയ ആൾക്ക് കൊടുക്കണമെന്നും റിയാസ് പരിഹസിച്ചു.

ഇ ഡിയുടെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും, വിവരങ്ങള്‍ പുറത്തുവിട്ട് ജനങ്ങളുടെ ഇടയില്‍ മോശക്കാരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും രാഷ്ട്രീയ നിലപാടുകൾ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

PA Mohammed Riyas MLA criticized ED amid new revelations in CMRL-Exalogic financial transaction case, alleging deliberate attempt to malign. He questioned why ED chose the final day of the extended state committee with a massive rally to release evidence. He denied hawala links, saying the WhatsApp group 'Nammal Beypore' was formed for constituency development during elections, not hawala, and it includes journalists. Calling claims that Veena admitted hawala money as absurd and false, he said she was questioned thrice without any hawala question and the red book is just a paper about future business plans. He said there is no fear, no wrongdoing, calling it a script worthy of a national best screenplay award, and will handle legally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382686/pa-mohammed-riyas-criticizes-ed-cmrl-exalogic-hawala-case-)