---
title: "കോഴിക്കോട്ടേക്ക് ആണോ...? നഗരത്തിൽ ഇന്ന് സിപിഎം ബഹുജന റാലി; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് കർശന വിലക്ക്, വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം"
english_title: "Kozhikode City Traffic Regulations CPM Rally Freedom Square Beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382660/kozhikode-city-traffic-regulations-cpm-rally-freedom-square-beach"
published_at: "2026-09-15T07:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8a35759b51_kozhikode-city-traffic-regulations-cpm-rally-freedom-square-beach.jpg"
keywords: ["Kozhikode Traffic Diversion", "CPM Rally Kozhikode", "Freedom Square Beach", "CPIM State Committee"]
---

# കോഴിക്കോട്ടേക്ക് ആണോ...? നഗരത്തിൽ ഇന്ന് സിപിഎം ബഹുജന റാലി; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് കർശന വിലക്ക്, വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കോഴിക്കോട്: **ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ 15) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**കോഴിക്കോട്: **ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ 15) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈകിട്ട് 3 മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നിയന്ത്രണങ്ങൾ രാത്രി 10 മണി വരെ തുടരുമെന്നും ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പൂർണ നിരോധനമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.

**വാഹന പാർക്കിങ് ക്രമീകരണങ്ങൾ:**

എലത്തൂർ ഭാഗത്തുനിന്ന് വരുന്നവ: വെങ്ങാലി ബ്രിഡ്ജിന് അടിയിലൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളുകളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡരികിൽ പാർക്ക് ചെയ്യണം.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി ഭാഗങ്ങൾ: കണ്ണൂർ റോഡ് - ക്രിസ്ത്യൻ കോളജ് ജങ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് - എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം. അല്ലെങ്കിൽ അശോകാപുരം വഴി പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.

ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങൾ: പുഷ്പ ജങ്ഷൻ എ.കെ.ജി ഫ്ലൈഓവർ വഴി സീ ക്വീൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കി തിരികെ കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

നഗരത്തിലെ പ്രധാന റോഡുകളിലും നിരോധിത സ്ഥലങ്ങളിലും പാർക്കിങ് കർശനമായി തടഞ്ഞിട്ടുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ ഇറങ്ങണമെന്ന് പോലീസ് നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പോലീസ് ഹെൽപ് ലൈൻ നമ്പറുകൾ: 0495 2721017, 9497975656.

**English Summary:**

Traffic regulations have been imposed in Kozhikode city today (September 15) from 3 PM to 10 PM due to a CPM mass rally at Freedom Square, Beach. Entry for vehicles to the beach area is restricted. Detailed parking arrangements have been made for buses and vehicles coming from Elathur, Balussery, Thamarassery, Feroke, and other regions at designated spots like Bhatt Road, Sarovaram, and Kothi South Beach. Passengers heading to the airport or railway station are advised to plan accordingly. Police helpline: 0495 2721017, 9497975656.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382660/kozhikode-city-traffic-regulations-cpm-rally-freedom-square-beach)