---
title: "കൊന്നത് രണ്ട് ജീവനുകൾ ....! മൂന്ന് മാസം ഗർഭിണിയായ പതിനേഴുകാരിയെ തലയറുത്ത് കൊന്നു; ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ"
english_title: "Pregnant Teenager Beheaded In Jharkhand Husband And In Laws Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382642/pregnant-teenager-beheaded-in-jharkhand-husband-in-laws-arrested"
published_at: "2026-09-14T23:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77d32e57e7_perumbavoor-plywood-factory-bihar-worker-found-dead-three-custody.jpg"
keywords: ["Murder Case", "Pregnant Teenager Murder", "Crime News"]
---

# കൊന്നത് രണ്ട് ജീവനുകൾ ....! മൂന്ന് മാസം ഗർഭിണിയായ പതിനേഴുകാരിയെ തലയറുത്ത് കൊന്നു; ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

> **Lead Summary:** **റാഞ്ചി: **ഝാർഖണ്ഡിലെ ധൻബാദിൽ മൂന്ന് മാസം ഗർഭിണിയായ പതിനേഴുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരിദിഹ് സ്വദേശിനിയായ പൂനം കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അറുത്തുമാറ്റിയ തല പോലീസ് കണ്ടെത്തിയത്.

## Article Content

**റാഞ്ചി: **ഝാർഖണ്ഡിലെ ധൻബാദിൽ മൂന്ന് മാസം ഗർഭിണിയായ പതിനേഴുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരിദിഹ് സ്വദേശിനിയായ പൂനം കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അറുത്തുമാറ്റിയ തല പോലീസ് കണ്ടെത്തിയത്.

കുറ്റിക്കാട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്നുള്ള തിരച്ചിലിലാണ് സമീപത്തുനിന്ന് തല കണ്ടെത്തിയത്. ഉപരിപഠനത്തിനായി ധൻബാദിലെ ബന്ധുവീട്ടിലെത്തിയ പൂനം, കൃഷ് രവാനി എന്ന യുവാവുമായി പ്രണയത്തിലാവുകയും കുടുംബ എതിർപ്പുകൾ മറികടന്ന് വിവാഹം കഴിച്ച് ബലിയാപുറിലെ വാടകവീട്ടിൽ താമസിക്കുകയുമായിരുന്നു.

ബുധനാഴ്ച മുതൽ പൂനത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന ചെരിപ്പിൽനിന്ന് മണംപിടിച്ച പോലീസ് നായ കിലോമീറ്ററുകൾ അകലെയുള്ള കൃഷിന്റെ വീട്ടിലെത്തിയതാണ് കേസിൽ നിർണായകമായത്. പ്രണയവിവാഹത്തോടുള്ള എതിർപ്പ് കാരണം കൃഷിന്റെ പിതാവ് ജയ്‌റാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

**English Summary:**

A 17-year-old pregnant girl named Poonam Kumari was beheaded in Jharkhand's Dhanbad district. Police arrested four individuals, including her husband Krish Rawani and father-in-law Jairam. The victim's headless body was discovered in a secluded area, while her severed head wrapped in plastic was found 100 meters away. Investigation revealed the couple had married against family wishes. A sniffer dog tracked the suspect from a slipper left at the crime scene to the husband's residence. Police suspect the father-in-law planned the murder due to opposition to the marriage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382642/pregnant-teenager-beheaded-in-jharkhand-husband-in-laws-arrested)