---
title: "മീനുകളോട് ലൈംഗികാതിക്രമം...! ബാങ്കോക്കിൽ സ്വകാര്യ കുളത്തിലെ കോയി മീനുകളോട് അതിക്രമം; 51-കാരൻ അറസ്റ്റിൽ"
english_title: "Bangkok Man Arrested For Abusing Koi Fish In Private Pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382641/bangkok-man-arrested-abusing-koi-fish-private-pond"
published_at: "2026-09-14T23:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa832a2bca07_bangkok-man-arrested-abusing-koi-fish-private-pond.jpg"
keywords: ["Abusing Koi Fish", "Bangkok Crime", "Thailand Police"]
---

# മീനുകളോട് ലൈംഗികാതിക്രമം...! ബാങ്കോക്കിൽ സ്വകാര്യ കുളത്തിലെ കോയി മീനുകളോട് അതിക്രമം; 51-കാരൻ അറസ്റ്റിൽ

> **Lead Summary:** **ബാങ്കോക്ക്: ** സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയ 51-കാരനായ സുചിത് ചായിയെ പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിലെ ബാങ്കോക്കിൽ സെപ്റ്റംബർ 7-ന് രാത്രി എട്ടു മണിയോടെ സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിനു മുന്നിലാണ് വിചിത്രമായ സംഭവം നടന്നത്.

## Article Content

**ബാങ്കോക്ക്: ** സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയ 51-കാരനായ സുചിത് ചായിയെ പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിലെ ബാങ്കോക്കിൽ സെപ്റ്റംബർ 7-ന് രാത്രി എട്ടു മണിയോടെ സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിനു മുന്നിലാണ് വിചിത്രമായ സംഭവം നടന്നത്.

രാത്രി 8.30-ഓടെ സൈക്കിളിലെത്തിയ പ്രതി മീൻകുളത്തിന് സമീപം സൈക്കിൾ നിർത്തിയ ശേഷം കുളത്തിൽ നിന്ന് കോയി മീനിനെ പിടിച്ച് വികൃതി കാണിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുജോലിക്കാരനും വീട്ടുടമയും ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ സൈക്കിളിൽ രക്ഷപ്പെട്ടു.

കുളത്തിലെ കോയി മീനുകൾ അസാധാരണമായ രീതിയിൽ ശരീരം വളഞ്ഞ് ചത്തൊടുങ്ങാൻ തുടങ്ങിയതോടെയാണ് വീട്ടുടമയ്ക്ക് സംശയം തോന്നിയതും തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുംഗ് സോങ് ഹോങ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതും.

പ്രതി സമീപവാസിയാകാമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് സെപ്റ്റംബർ 10-ന് ഉച്ചയ്ക്ക് ശേഷം സിയാങ് കോങ് ലക് സി പ്രദേശത്തുവെച്ച് സംഭവദിവസം ധരിച്ചിരുന്ന അതേ വസ്ത്രത്തിൽ നടന്നുപോവുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

ചോദ്യം ചെയ്യലിൽ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചു. മൃഗങ്ങളോടുള്ള ക്രൂരത, സ്വത്ത് നശിപ്പിക്കൽ, പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി, രാത്രികാലത്ത് അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A 51-year-old man named Suchit Chai was arrested in Bangkok for trespassing into a private residence and sexually abusing Koi fish in a pond. The incident occurred on September 7 and was captured on CCTV after the homeowner noticed fish dying unexpectedly. The suspect escaped on a bicycle but was arrested by Thung Song Hong police on September 10 while wearing the same outfit. Charges including animal cruelty, trespassing, and public indecency are being considered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382641/bangkok-man-arrested-abusing-koi-fish-private-pond)