---
title: "സൈനികനായ മകന്റെ മരണവാർത്ത തളർത്തി; കണ്ണീരടക്കാനാവാതെ ഒടുവിൽ പിതാവ് ജീവനൊടുക്കി "
english_title: "Army Officer Death Father Commits Suicide Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382631/army-man-death-father-commits-suicide-thiruvananthapuram"
published_at: "2026-09-14T22:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa822d61126d_army-man-death-father-commits-suicide-thiruvananthapuram.jpg"
keywords: ["Suicide Case", "Indian Army", "Thiruvananthapuram Suicide"]
---

# സൈനികനായ മകന്റെ മരണവാർത്ത തളർത്തി; കണ്ണീരടക്കാനാവാതെ ഒടുവിൽ പിതാവ് ജീവനൊടുക്കി 

> **Lead Summary:** **തിരുവനന്തപുരം: **ജോലിസ്ഥലത്ത് സൈനികനായ മകനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് പിതാവ് ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഋഷികേശൻ നായർ ആണ് ജീവനൊടുക്കിയത്.

## Article Content

**തിരുവനന്തപുരം: **ജോലിസ്ഥലത്ത് സൈനികനായ മകനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് പിതാവ് ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഋഷികേശൻ നായർ ആണ് ജീവനൊടുക്കിയത്.

ഡൽഹിയിൽ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മകൻ വിശാഖിനെ (38) ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായി ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് വീട്ടിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

മകന്റെ മരണവാർത്ത വന്നതിന് തൊട്ടുപിന്നാലെ ഋഷികേശൻ നായരെ വീടിനു പിന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ ഋഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഡൽഹിയിൽ നിന്ന് വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരച്ചടങ്ങുകൾ ഒന്നിച്ച് നടത്തുമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പരേതനായ ഋഷികേശൻ നായരുടെ ഭാര്യ തങ്കമണിയാണ്. കാർത്തികയാണ് മകൾ, അജിത് മരുമകനാണ്. മരിച്ച സൈനികനായ വിശാഖിന്റെ ഭാര്യ ശ്രീജയാണ്. ദിവ്യദർശിനി, സ്വാതിലക്ഷ്മി എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
***

**English Summary:**

In a tragic incident at Maranalloor in Thiruvananthapuram, a 69-year-old father, Rishikeshan Nair, committed suicide after receiving news of his son's death. His son, Visakh (38), who was serving in the Indian Army, was found dead at his workplace in Delhi. Shortly after the official message reached the family at 7:30 AM, Rishikeshan Nair was found dead, hanging from a tree behind his house. According to the police, the dead body has been moved to the mortuary. The final rites of both father and son will be conducted once Visakh's mortal remains reach his hometown.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382631/army-man-death-father-commits-suicide-thiruvananthapuram)