---
title: "ആകാശത്ത് അപൂർവ്വ ദൃശ്യവിരുന്ന്: ചന്ദ്രനും ശുക്രനും ഒന്നിച്ച 'ഒക്കൽറ്റേഷൻ' പ്രതിഭാസം ദൃശ്യമായി"
english_title: "Moon Venus Occultation Planet Moon Conjunction Visible In Kerala Sky"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382628/rare-moon-venus-occultation-conjunction-visible-in-kerala-sky"
published_at: "2026-09-14T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa81af82bf72_rare-moon-venus-occultation-conjunction-visible-in-kerala-sky.jpg"
keywords: ["Moon Venus Occultation", "Planet Moon Conjunction", "Earthshine Phenomenon"]
---

# ആകാശത്ത് അപൂർവ്വ ദൃശ്യവിരുന്ന്: ചന്ദ്രനും ശുക്രനും ഒന്നിച്ച 'ഒക്കൽറ്റേഷൻ' പ്രതിഭാസം ദൃശ്യമായി

> **Lead Summary:** **തിരുവനന്തപുരം: **മഴമേഘങ്ങൾ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചെങ്കിലും സന്ധ്യാമാനത്ത് അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ചന്ദ്രക്കലയും ശുക്രനും. ചന്ദ്രൻ ശുക്രഗ്രഹത്തെ മറച്ചു കടന്നുപോകുന്ന 'ഒക്കൽറ്റേഷൻ' എന്ന അപൂർവ്വ പ്രതിഭാസവും, തുടർന്നുള്ള ഗ്രഹ-ചന്ദ്ര സംഗമവുമാണ് ആകാശപ്രേമികൾക്ക് വിസ്മയമായത്. ഏതെങ്കിലും ഒരു ആകാശവസ്തു മറ്റൊന്നിനെ മറച്ചു കടന്നുപോകുന്നതിനെയാണ് ജ്യോതിശാസ്ത്രത്തിൽ 'ഒക്കൽറ്റേഷൻ' എന്ന് വിളിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മഴമേഘങ്ങൾ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചെങ്കിലും സന്ധ്യാമാനത്ത് അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ചന്ദ്രക്കലയും ശുക്രനും. ചന്ദ്രൻ ശുക്രഗ്രഹത്തെ മറച്ചു കടന്നുപോകുന്ന 'ഒക്കൽറ്റേഷൻ' എന്ന അപൂർവ്വ പ്രതിഭാസവും, തുടർന്നുള്ള ഗ്രഹ-ചന്ദ്ര സംഗമവുമാണ് ആകാശപ്രേമികൾക്ക് വിസ്മയമായത്. ഏതെങ്കിലും ഒരു ആകാശവസ്തു മറ്റൊന്നിനെ മറച്ചു കടന്നുപോകുന്നതിനെയാണ് ജ്യോതിശാസ്ത്രത്തിൽ 'ഒക്കൽറ്റേഷൻ' എന്ന് വിളിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെ ചന്ദ്രനാൽ മറയ്ക്കപ്പെട്ട ശുക്രൻ, 6.46-ഓടെയാണ് തിരികെ പുറത്തുവന്നത്. ഇരുട്ട് പടർന്നതോടെ ചന്ദ്രക്കലയുടെയും ശുക്രന്റെയും തിളക്കം ഏറിവന്നു. ഇതോടൊപ്പം ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് മങ്ങിയ വെളിച്ചം പരത്തുന്ന 'ഭൂദീപ്തി' (Earthshine) കൂടിയെത്തിയത് കാഴ്ചയ്ക്ക് മാറ്റുകൂട്ടി. ഇതിന് താഴെ വലതുഭാഗത്തായി ചിത്തിര (Spica) നക്ഷത്രവും വാനനിരീക്ഷകർക്ക് വ്യക്തമായി ദൃശ്യമായി.

**English Summary:**

An occultation of Venus by the Moon alongside a rare planetary conjunction created a celestial spectacle in the evening sky across Kerala. Venus was obscured by the crescent Moon from around 5:20 PM to 6:46 PM. Along with the brightening crescent Moon and Venus, the phenomenon of 'Earthshine' and the star Spica were also clearly visible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382628/rare-moon-venus-occultation-conjunction-visible-in-kerala-sky)