---
title: "രാവിലെ മുറിയിൽ കാണാതായി, പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം; പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ"
english_title: "Perumbavoor Poopani Housewife Indira Found Burnt Dead Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382627/perumbavoor-poopani-housewife-indira-found-burnt-dead-police-investigation"
published_at: "2026-09-14T21:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8196758ca3_perumbavoor-poopani-housewife-indira-found-burnt-dead-police-investigation.jpg"
keywords: ["Housewife Death", "Fire Death", "Burnt Deadbody"]
---

# രാവിലെ മുറിയിൽ കാണാതായി, പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം; പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

> **Lead Summary:** **എറണാകുളം: ** പെരുമ്പാവൂർ പൂപ്പാനിയിൽ വീട്ടമ്മയെ വീടിന് പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഇന്ദിരയെ വീട്ടിനുള്ളിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**എറണാകുളം: ** പെരുമ്പാവൂർ പൂപ്പാനിയിൽ വീട്ടമ്മയെ വീടിന് പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഇന്ദിരയെ വീട്ടിനുള്ളിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് വീടിന് പുറത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവമറിഞ്ഞ് പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസ്സെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

** English Summary:**

A housewife was found burnt to death outside her residence at Poopani near Perumbavoor. The deceased has been identified as Indira. Her body was discovered by her husband and son during a search after she went missing from her room in the morning. Perumbavoor police have registered a case and initiated an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382627/perumbavoor-poopani-housewife-indira-found-burnt-dead-police-investigation)