---
title: "പള്ളിയിൽ വരുന്നത് തൊഴുത് മടങ്ങാനല്ല....! വിശ്വാസിയെന്ന വ്യാജേന പള്ളികളിൽ മോഷണം; ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന കോഴിക്കോട് സ്വദേശി പിടിയിൽ"
english_title: "Kozhikode Mosque Theft Case Arrest Abdul Jaleel Inverter Battery Theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382621/kozhikode-mosque-theft-case-arrest-abdul-jaleel-inverter-battery-theft"
published_at: "2026-09-14T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa80bda3f9b7_kozhikode-mosque-theft-case-arrest-abdul-jaleel-inverter-battery-theft.jpg"
keywords: ["Mosque Theft", "Abdul Jaleel Nileshwaram", "Battery Theft"]
---

# പള്ളിയിൽ വരുന്നത് തൊഴുത് മടങ്ങാനല്ല....! വിശ്വാസിയെന്ന വ്യാജേന പള്ളികളിൽ മോഷണം; ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന കോഴിക്കോട് സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ** വിശ്വാസിയെന്ന വ്യാജേന പള്ളികളിലെത്തി മോഷണം നടത്തിവന്ന കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ മസ്ജിദുകളിൽ കവർച്ച നടത്തിവന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അബ്ദുൽ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.**

## Article Content

**കോഴിക്കോട്: ** വിശ്വാസിയെന്ന വ്യാജേന പള്ളികളിലെത്തി മോഷണം നടത്തിവന്ന കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ മസ്ജിദുകളിൽ കവർച്ച നടത്തിവന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അബ്ദുൽ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.**

മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ഇൻവെർട്ടർ ബാറ്ററികളാണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിലാണ് ഇയാൾ ഓരോ പള്ളികളിലുമെത്തിയിരുന്നത്. പള്ളികളിൽ ആളൊഴിയുന്ന സമയം കൃത്യമായി മനസ്സിലാക്കി അകത്തുകയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തുകയായിരുന്നു ഇയാളുടെ രീതി.

വിവിധ പള്ളികളിൽ മോഷണം തുടർച്ചയായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വ്യാജ ബോർഡുവെച്ച ബൈക്ക് തിരിച്ചറിയുകയും പ്രതിയെ വലയിലാക്കുകയും ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

English Summary:**

A native of Nileshwaram in Kozhikode, identified as Abdul Jaleel, was arrested for stealing inverter batteries from mosques across Kozhikode and Malappuram districts. Posing as a devotee, he arrived on a motorcycle with a fake registration number and targeted mosques during off-peak hours. The police traced and apprehended him using CCTV footage from near the crime scenes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382621/kozhikode-mosque-theft-case-arrest-abdul-jaleel-inverter-battery-theft)