---
title: "‘എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെന്ത് സമ്മേളനം; പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് ഉത്തരവാദിത്തം’ -  എം.വി ​ഗോവിന്ദൻ"
english_title: "Healthy Discussions In CPIM Extended State Committee Says MV Govindan Criticisms Natural"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382585/healthy-discussions-cpim-extended-state-committee-mv-govindan"
published_at: "2026-09-14T15:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7c6042cbd4_healthy-discussions-cpim-extended-state-committee-mv-govindan.jpg"
keywords: ["MV Govindan", "CPIM Kerala", "CPIM State Committee"]
---

# ‘എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെന്ത് സമ്മേളനം; പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് ഉത്തരവാദിത്തം’ -  എം.വി ​ഗോവിന്ദൻ

> **Lead Summary:** കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

## Article Content

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയര്‍ത്താനുള്ള ചര്‍ച്ചകളുണ്ടായി.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ചര്‍ച്ച ഉയര്‍ന്നെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കി മാറ്റാന്‍ ശ്രമം നടത്തണമെന്നും പ്രതിനിധി സഖാക്കള്‍ ചര്‍ച്ച ഉയര്‍ത്തി.

വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പോരാട്ടം സാധ്യമല്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിന് പ്രത്യേക ആപ്പുകള്‍ വേണമെന്ന് നിര്‍ദേശം ഉയര്‍ന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പഠന ഗവേഷണ കേന്ദ്രങ്ങളുടെ ഉയര്‍ച്ചയും നവമാധ്യമ രംഗത്തെ ഇടപെടലും ചര്‍ച്ചയായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ചര്‍ച്ചക്ക് അവസരം നിഷേധിച്ചെന്ന പ്രചരണത്തില്‍ പ്രതികരിച്ച അദ്ദേഹം സംസ്ഥാന കമ്മിറ്റി നേരത്തെ ചര്‍ച്ച ചെയ്താണ് രേഖ തയ്യാറാക്കിയതെന്ന് വ്യക്തമാക്കി. 19 സഖാക്കള്‍ നിലവില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പാര്‍ട്ടി ഇടപെടും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ദേശീയതലത്തില്‍ പൊതുവേദി രൂപപ്പെടുത്തണമെന്നും എല്ലാ ജില്ലകളും ഇഡി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരെയും വിമര്‍ശനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിലെ എല്ലാ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി.

**English Summary:**

CPIM State Secretary MV Govindan said the extended state committee in Kozhikode witnessed healthy discussions. He said media is sensationalizing criticisms, while criticism and self-criticism are natural in CPIM committees. Discussions were corrective and aimed at building democratic Kerala with secular content. He said issues like resistance to central government policies, protest against central agencies, making celebrations inclusive, fight against communalism including believers, need for party education apps, research centres and new media intervention were discussed. 19 comrades participated and document was prepared after prior discussion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382585/healthy-discussions-cpim-extended-state-committee-mv-govindan)