---
title: "കൈ പൊങ്ങാൻ  പാടില്ലായിരുന്നു...! മിഠായി മോഷ്ടിച്ചെന്ന് ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിയുടെ കരണത്തടിച്ച് പിടിച്ചുതള്ളി, കടയുടമ കസ്റ്റഡിയിൽ"
english_title: "Anchal Shop Owner Assaults Class 8 Student For Candy Theft Allegation Police Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382510/anchal-shop-owner-assaults-student-candy-theft-custody-"
published_at: "2026-09-14T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa76589a0fc1_anchal-shop-owner-assaults-student-candy-theft-custody.jpg"
keywords: ["Student Assault", "Kollam Crime", "Ezhukone Police"]
---

# കൈ പൊങ്ങാൻ  പാടില്ലായിരുന്നു...! മിഠായി മോഷ്ടിച്ചെന്ന് ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിയുടെ കരണത്തടിച്ച് പിടിച്ചുതള്ളി, കടയുടമ കസ്റ്റഡിയിൽ

> **Lead Summary:** **അഞ്ചൽ: **മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് എട്ടാംക്ലാസ് വിദ്യാർഥിയെ കടയുടമ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം ഏരൂർ ജിഎച്ച്‌എസ്‌എസിന്‌ എതിർവശത്തുള്ള കടയിൽ വെള്ളി വൈകിട്ടാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ കടയുടമയായ അയിലറ സ്വദേശി സന്തോഷിനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**അഞ്ചൽ: **മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് എട്ടാംക്ലാസ് വിദ്യാർഥിയെ കടയുടമ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം ഏരൂർ ജിഎച്ച്‌എസ്‌എസിന്‌ എതിർവശത്തുള്ള കടയിൽ വെള്ളി വൈകിട്ടാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ കടയുടമയായ അയിലറ സ്വദേശി സന്തോഷിനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടുകാർക്കൊപ്പം കടയിൽ മിഠായി വാങ്ങാനെത്തിയതായിരുന്നു വിദ്യാർഥി. ഇതിനിടയിൽ കുട്ടികളിലാരോ കടയിൽ നിന്ന്‌ മിഠായി ഭരണി എടുത്ത് മറ്റൊരു കുട്ടിയുടെ ബാഗിൽ വെക്കുകയായിരുന്നു. എന്നാൽ ഈ കൃത്യം ചെയ്തത് പരാതിക്കാരനായ കുട്ടിയാണെന്നാരോപിച്ച് കടയുടമ വിദ്യാർഥിയുടെ കരണത്തടിക്കുകയും കടയിൽ നിന്ന്‌ പുറത്തേക്ക് പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ സ്കൂളിന് മുന്നിൽ ഗതാഗത നിയന്ത്രണത്തിലുണ്ടായിരുന്ന ഹോം ഗാർഡിനോട് കുട്ടി വിവരം ധരിപ്പിച്ചു. ഉടൻ തന്നെ സ്റ്റേഷനിൽ നിന്ന് പൊലീസെത്തി കടയുടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി. ഹാഷിം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

English Summary:

In Anchal, Kollam, shop owner allegedly assaulted Class 8 student accusing him of stealing candy jar at shop opposite Evoor GHSS on Friday evening. Student had come with friends, another child reportedly put jar in bag. Owner Santosh (45) of Ayilara slapped and pushed student. Student informed Home Guard on traffic duty, police took owner into custody. Headmaster P Hashim filed complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382510/anchal-shop-owner-assaults-student-candy-theft-custody-)