---
title: "ബീച്ചിൽ പിറന്നാൾ ആഘോഷത്തിനിടെ ദുരന്തം; കുട്ടികളെ രക്ഷിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Kollam Beach Tragedy Manoj Joseph Stanley Death Birthday Outing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382491/kollam-beach-tragedy-manoj-joseph-stanley-drowns-saving-children"
published_at: "2026-09-13T22:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6dd068dc6f_kollam-beach-tragedy-manoj-joseph-stanley-drowns-saving-children.jpg"
keywords: ["Kollam Beach Accident", "Manoj Joseph Stanley", "Kollam Beach"]
---

# ബീച്ചിൽ പിറന്നാൾ ആഘോഷത്തിനിടെ ദുരന്തം; കുട്ടികളെ രക്ഷിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊല്ലം: ** പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കടൽ കാണാനെത്തിയ യുവാവ് തിരയിൽപ്പെട്ട് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൊല്ലം ഗലീലിയ നഗർ സ്വദേശിയായ മനോജ് എന്ന ജോസഫ് സ്റ്റാൻലി ആണ് മരിച്ചത്.

## Article Content

**കൊല്ലം: ** പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കടൽ കാണാനെത്തിയ യുവാവ് തിരയിൽപ്പെട്ട് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൊല്ലം ഗലീലിയ നഗർ സ്വദേശിയായ മനോജ് എന്ന ജോസഫ് സ്റ്റാൻലി ആണ് മരിച്ചത്.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് മനോജ് കുടുംബത്തോടൊപ്പം കൊല്ലം ബീച്ചിലെത്തിയത്. കടൽത്തീരത്ത് കളിച്ചുകൊണ്ടിരിക്കെ മനോജിന്റെ ബന്ധുക്കളായ 5, 10, 13 വയസ്സുള്ള 3 കുട്ടികൾ (രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ) പെട്ടെന്ന് ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു.

അപകടത്തിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മനോജ് ശക്തമായ തിരയിൽപ്പെട്ട് ആഴക്കടലിലേക്ക് ഒഴുകിപ്പോയത്. നിലവിളി കേട്ട ഓടിയെത്തിയ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിലിറങ്ങി മൂന്ന് കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

കുട്ടികളെ ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാണാതായ മനോജിനായി ലൈഫ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും ഓരോ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ രണ്ട് വള്ളങ്ങളും ചേർന്ന് കടലിൽ വിപുലമായ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മനോജിന്റെ മൃതദേഹം കണ്ടെത്താനായത്.

** English Summary:**

A 47-year-old man, Manoj alias Joseph Stanley, drowned at Kollam Beach on his birthday while trying to save three children from his family who were swept away by huge waves. While fishermen managed to rescue all three children—aged 5, 10, and 13—and admit them to Bishop Benziger Hospital, Manoj was carried away by the undercurrents. His body was later recovered after a joint search by Coastal Police, lifeguards, and local fishermen.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382491/kollam-beach-tragedy-manoj-joseph-stanley-drowns-saving-children)