---
title: "കാഞ്ഞാണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക് "
english_title: "18-Year-Old Dies After Bike Plunges Into Drain in Kanjani, Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382390/kanjani-bike-accident-18-year-old-dies-thrissur"
published_at: "2026-09-13T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa61348ad0e5_kanjani-bike-accident-18-year-old-dies-thrissur.jpg"
keywords: ["Thrissur Bike Accident", "Thrissur Accident", "Youth Death", "Thrissur News"]
---

# കാഞ്ഞാണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക് 

> **Lead Summary:** തൃശൂർ: കാഞ്ഞാണി–അന്തിക്കാട് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞാണി സ്വദേശി ഗൗതം ആണ് മരിച്ചത്.

## Article Content

തൃശൂർ: കാഞ്ഞാണി–അന്തിക്കാട് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞാണി സ്വദേശി ഗൗതം ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി കാഞ്ഞാണി–അന്തിക്കാട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലെ കാനയിലേക്ക് മറിയുകയായിരുന്നു.

ബൈക്കിന്റെ പിറകിലിരുന്നാണ് ബസ് ജീവനക്കാരനായ ഗൗതം യാത്ര ചെയ്തിരുന്നത്. അപകടത്തിൽ ഗൗതത്തിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22)നും പരിക്കേറ്റു. അപകടത്തെ തുടർന്ന് കാഞ്ഞാണി ആക്ട്‌സ് പ്രവർത്തകർ സ്ഥലത്തെത്തി അതുലിനെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

**English Summary:**

A bike accident near a Christian church on the Kanjani–Anthikad Road in Thrissur on Saturday night claimed the life of 18-year-old Kanjani native Gautam. The bike reportedly lost control and fell into a roadside drain. Gautam, a bus employee, was travelling on the rear of the bike. The accident also injured 22-year-old Athul from Karamukku. Kanjani ACTS volunteers reached the spot and admitted Athul to Ashwini Hospital in Thrissur.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382390/kanjani-bike-accident-18-year-old-dies-thrissur)