---
title: "നാടിനെ കണ്ണീരിലാഴ്ത്തി അപകടം...! നാടുവിട്ട് ബാംഗ്ലൂരിലേക്ക് ചേക്കേറിയിട്ട് ഒരാഴ്‌ച, സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം "
english_title: "Haripad Youth Dies in Motorcycle Accident in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382378/haripad-youth-mangalan-dies-bengaluru-accident"
published_at: "2026-09-13T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5f4b511e7d_haripad-youth-mangalan-dies-bengaluru-accident.jpg"
keywords: ["Bengaluru Accident", "Road Accident", "Youth Death"]
---

# നാടിനെ കണ്ണീരിലാഴ്ത്തി അപകടം...! നാടുവിട്ട് ബാംഗ്ലൂരിലേക്ക് ചേക്കേറിയിട്ട് ഒരാഴ്‌ച, സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** ഹരിപ്പാട്: ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി ആണ് മരിച്ചത്.

## Article Content

ഹരിപ്പാട്: ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി ആണ് മരിച്ചത്.

ബാംഗ്ലൂരിലെ ഹോസ്കേര ഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത്. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കൂടെയുണ്ടായിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണുവിന് (29) പരിക്കേറ്റു. ഇദ്ദേഹം നിലവിൽ ചികിത്സയിലുമാണ്. താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ ഒരാഴ്ച മുൻപാണ് ബാംഗ്ലൂരിലേക്ക് പോയത്.

പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. പരേതനായ ചന്ദ്രനാണ് പിതാവ്. മാതാവ്: അനിത. സഹോദരി: കൽപ്പന.

**English Summary:**

A 29-year-old youth from Haripad, Mangalan C of Kumarpuram Thayyil Padittathil, died in a vehicle accident in Bengaluru. The accident occurred on Friday night at Hoskera Halli while Mangalan was returning to his accommodation on a bike with his friend after having food. The bike reportedly lost control and hit a tree. His friend Vishnu, 29, of Kumarpuram Koppara Kizhakkathil, was injured and is undergoing treatment. Mangalan, who worked at Thamallakkal Friends Vegetable Shop, had moved to Bengaluru only a week earlier hoping for a new life. His body will be brought home after postmortem and cremated tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382378/haripad-youth-mangalan-dies-bengaluru-accident)