---
title: "പവര്‍കട്ട് കെണിയായി...! ജിമ്മില്‍ നിന്ന് മടങ്ങുമ്പോള്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി"
english_title: "Fire Force Rescues Youth Trapped in Lift During Power Cut in Vadakkenchery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382265/fire-force-rescues-youth-trapped-in-lift-vadakkenchery"
published_at: "2026-09-12T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4bebe08d7f_fire-force-rescues-youth-trapped-in-lift-vadakkenchery.jpg"
keywords: ["Power Cut", "Lift Accident", "Fire Force", "Palakkad News"]
---

# പവര്‍കട്ട് കെണിയായി...! ജിമ്മില്‍ നിന്ന് മടങ്ങുമ്പോള്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി

> **Lead Summary:** പാലക്കാട്: പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.

## Article Content

പാലക്കാട്: പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.

കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങി പോയത്. വടക്കഞ്ചേരി ടൗണിലെ ജിം പരിശീലന കേന്ദ്രത്തില്‍ പോയതായിരുന്നു യുവാവ്.

പരിശീലന സമയം കഴിഞ്ഞ് 8.25 ഓടെ ലിഫ്റ്റ് വഴി ഇറങ്ങുന്നതിനിടെ പെട്ടെന്ന് വൈദ്യുതി മുടങ്ങിയത്. ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ശബ്ദം വെച്ചപ്പോഴാണ് മറ്റ് സുഹൃത്തുക്കള്‍ വിവരമറിയുന്നത്.

എന്നാല്‍ വൈദ്യുതി നിയന്ത്രണം ആയതിനാല്‍ സുഹൃത്തുക്കള്‍ അരമണിക്കൂര്‍ കാത്തിരുന്നു. പവര്‍ സപ്ലൈ വന്നിട്ടും ലിഫ്റ്റ് ഓപ്പണ്‍ ആകാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് എത്തി ഒമ്പതരയോടെ മഹേഷിനെ പുറത്തെത്തിക്കുകയായിരുന്നു.

**English Summary:**

A youth was rescued by the Fire Force after getting trapped in a lift during a power cut in Vadakkenchery, Palakkad. Mahesh, a native of Vadakkathara in Keezhakanchery, was returning from a gym training centre in Vadakkenchery town at around 8:25 pm when the power suddenly went off while he was using the lift. His friends learned about the incident after hearing him call out. They waited for about half an hour due to the power restriction. Even after power was restored, the lift did not open, prompting them to contact the Vadakkenchery Fire Force. The team arrived and rescued Mahesh by around 9:30 pm.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382265/fire-force-rescues-youth-trapped-in-lift-vadakkenchery)