---
title: "സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി; വിവാഹചിത്രങ്ങൾ പങ്കുവെച്ച് കുറിപ്പ് "
english_title: "Swapna Suresh Gets Married, Shares Wedding Photos on Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382252/swapna-suresh-gets-married-shares-wedding-photos"
published_at: "2026-09-12T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4a43a78de0_swapna-suresh-gets-married-shares-wedding-photos.jpg"
keywords: ["Swapna Suresh", "Gold Smuggling Case", "Swapna Suresh Wedding"]
---

# സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി; വിവാഹചിത്രങ്ങൾ പങ്കുവെച്ച് കുറിപ്പ് 

> **Lead Summary:** തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.

## Article Content

തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.

തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വപ്ന പങ്കുവെച്ചിട്ടില്ല.

സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു സ്വപ്‌നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ.

ഈ ബന്ധം 2008-ൽ അവസാനിച്ചു. പിന്നീട് 2011-ൽ ജയശങ്കർ എന്നയാളെ സ്വപ്‌ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.

**English Summary:**

Swapna Suresh, an accused in the diplomatic channel gold smuggling case, has got married. Swapna herself announced the wedding through social media, sharing wedding photographs and asking people to pray for her married life. She has not disclosed further details about the wedding. This is reportedly Swapna Suresh’s third marriage. Her first marriage was in 2000 to Krishnakumar, and the relationship ended in 2008. She married Jayashankar in 2011, but that relationship also later ended.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382252/swapna-suresh-gets-married-shares-wedding-photos)