---
title: "'സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല'; വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്"
english_title: " PA Mohammed Riyas Responds To Election Affidavit Allegations Notice To Appear In Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381678/pa-mohammed-riyas-election-affidavit-allegations-court-notice-response"
published_at: "2026-09-08T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fd4f57696b_pa-mohammed-riyas-election-affidavit-allegations-court-notice-response.jpg"
keywords: ["PA Mohammed Riyas News", "Election Affidavit Case", "Veena Vijayan", "Kerala Politics"]
---

# 'സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല'; വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നല്‍കി. സത്യവാങ്മൂലത്തില്‍ യാതൊരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും, ആര്‍ക്കും അത് പരിശോധിക്കാമെന്നും വ്യക്തമാക്കിയ അദ്ദേഹം കള്ളപ്പരാതികളെയും വ്യാജ വാര്‍ത്തകളെയും നിയമപരമായി നേരിടുമെന്നും അറിയിച്ചു.

## Article Content

**കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നല്‍കി. സത്യവാങ്മൂലത്തില്‍ യാതൊരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും, ആര്‍ക്കും അത് പരിശോധിക്കാമെന്നും വ്യക്തമാക്കിയ അദ്ദേഹം കള്ളപ്പരാതികളെയും വ്യാജ വാര്‍ത്തകളെയും നിയമപരമായി നേരിടുമെന്നും അറിയിച്ചു.

നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് സമര്‍പ്പിച്ച സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെന്നാണ് മനസ്സിലാക്കുന്നത്.

കോടതിയെ ആര് സമീപിച്ചാലും എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. അത്തരമൊരു നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ലഭിക്കുമ്പോള്‍ അഭിഭാഷകന്‍ വഴി നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

എന്നാല്‍, കോടതിയുടെ ഈ സ്വാഭാവിക നടപടിക്രമത്തെ വസ്തുതകള്‍ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഇതിന് പിന്നിലെ താല്‍പര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ച് അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് നല്‍കിയ ഹര്‍ജിയിലാണ് ഒക്ടോബര്‍ 15-ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റിയാസിനും ടി. വീണയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.

ബേപ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഭാര്യയുടെ ബിസിനസ് ബന്ധങ്ങളും സി.എം.ആര്‍.എല്ലില്‍ നിന്ന് ലഭിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

English Summary:

Kozhikode PA Mohammed Riyas responded to allegations related to assembly election affidavit. Riyas said nothing hidden in election affidavit and anyone can check. Said will legally face false complaints and fake news. Private complaint alleging hiding information in nomination paper was dismissed by Thiruvananthapuram Magistrate Court on May 16 2026. Then petitioner filed revision petition in Sessions Court. Sending notice to opposite party when someone approaches court is completely natural procedure. Such notice directed by Sessions Court as understood from news. Not received such notice yet. When notice received lawyer appearing is normal legal procedure Riyas clarified. Some trying to distort facts and assassinate character by twisting completely natural procedure of court. Interest behind it not difficult to understand Riyas said. Other day court sent notice to Riyas and T Veena asking to appear directly in petition alleging hiding information in nomination. Notice given to appear directly on October 15. Court action in petition filed by Adv Neyyattinkara P Nagaraj seeking criminal case against Riyas. Petition says when contesting as LDF candidate from Beypore Riyas did not give clear answer to question whether wife has any contract or business relations with any company. Also petition said 1.72 crore received from CMRL in Veena's income not clarified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381678/pa-mohammed-riyas-election-affidavit-allegations-court-notice-response)