---
title: "'വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല, 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല, രാജ്യത്താകെ പ്രതിസന്ധിയുണ്ട്' - മന്ത്രി സണ്ണി ജോസഫ് "
english_title: "Kerala Power Crisis Not Sudden Countrywide Crisis Low Rain Production Drop Says Minister Sunny Joseph KSEB Peak Hours Restriction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381629/kerala-power-crisis-not-sudden-countrywide-low-rain-production-drop-minister-sunny-joseph-"
published_at: "2026-09-08T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9c8b55a6f_kerala-power-crisis-not-sudden-countrywide-low-rain-production-drop-minister-sunny-joseph.jpg"
keywords: ["Kerala Power Crisis", "KSEB", "Minister Sunny Joseph", "Kerala Electricity Crisis"]
---

# 'വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല, 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല, രാജ്യത്താകെ പ്രതിസന്ധിയുണ്ട്' - മന്ത്രി സണ്ണി ജോസഫ് 

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും, മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും പല വൈദ്യുത പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും, മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും പല വൈദ്യുത പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഒട്ടാകെ മഴ കുറഞ്ഞ് ചൂട് കൂടിയ സാഹചര്യത്തിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലഭ്യത കുറയുന്നുണ്ടെന്നും ഡാമുകളിലൊന്നും വെള്ളമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ലെന്നും, മാർച്ച്, ഏപ്രിൽ മാസത്തെ കടം വാങ്ങിയത് ഓരോ ദിവസവും തിരികെ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നു. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടെന്ന് കെഎസ്ഇബി പറയുന്നു.

English Summary:

Power crisis did not occur suddenly says Minister Sunny Joseph. There is crisis across country. Production decreased as rain decreased. Increase in consumption is also crisis. Many power projects could not be completed. Rain decreased and heat increased across country. Availability from North Indian states decreasing. No water in dams says Sunny Joseph. Electricity available for 4 rupees 25 paise not available. Electricity borrowed in March April being returned daily. Many places power cut more than twice last night. KSEB informed restriction may be needed during peak hours 6 pm to 12 am. KSEB says availability through power exchange also low. After Chirayinkeezhu scuffle, KPCC leadership unhappy over moves by MLA Ramya Haridas regarding staff appointment. KPCC President Sunny Joseph said if Ramya gave letter for staff appointment it is not desirable and scuffle did not bring good name to party. Ramya's letter demanded Palayam Pradeep suspended by Congress after scuffle be appointed as staff with retrospective effect. Letter dated 4th of this month when scuffle happened. But letter reached Assembly Secretary office only yesterday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381629/kerala-power-crisis-not-sudden-countrywide-low-rain-production-drop-minister-sunny-joseph-)