---
title: "ചെന്നൈയിൽ നടുറോഡിൽ കൊടുംക്രൂരത;  ടിവികെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾക്കായി അന്വേഷണം "
english_title: "Chennai Adyar TVK Local Leader Hacked To Death Kannan B Category Criminal Revenge Murder 2009 Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381355/chennai-adyar-tvk-leader-kannan-hacked-death-revenge-murder-cctv-"
published_at: "2026-09-06T13:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d234c86436_chennai-adyar-tvk-leader-kannan-hacked-death-revenge-murder-cctv.jpg"
keywords: ["hennai Adyar Murder", "TVK Leader Murder", "Kannan TVK Leader", "Tamil Nadu B Category Criminal"]
---

# ചെന്നൈയിൽ നടുറോഡിൽ കൊടുംക്രൂരത;  ടിവികെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾക്കായി അന്വേഷണം 

> **Lead Summary:** **ചെന്നൈ: **ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രാദേശിക നേതാവ് ക്രൂരമായി കൊല്ലപ്പെട്ടു. തമിഴ്‌നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇയാൾ എ.ഐ.എ.ഡി.എം.കെ. വിട്ട് ടി.വി.കെയിൽ സജീവമായത്.

## Article Content

**ചെന്നൈ: **ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രാദേശിക നേതാവ് ക്രൂരമായി കൊല്ലപ്പെട്ടു. തമിഴ്‌നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇയാൾ എ.ഐ.എ.ഡി.എം.കെ. വിട്ട് ടി.വി.കെയിൽ സജീവമായത്.

2009-ൽ ശിവ എന്നയാളുടെ കൊലപാതകത്തിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നുള്ള പ്രതികാര കൊലയാണ് ഇതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 2009-ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതിനിടെ, കണ്ണനെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് ഈ കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമാണെന്നും സ്വന്തം ജീവൻ സംരക്ഷിക്കാൻ ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.എം.കെ.യെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ടി.വി.കെ. സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

TVK local leader Kannan, listed in Tamil Nadu police B category criminal record, was hacked to death in Adyar near Chennai. Police say it is revenge for 2009 murder of Siva in which Kannan was involved. Group led by Siva's son-in-law allegedly killed him last night and absconded. Special investigation team formed. Body shifted to hospital for inquest and postmortem. CCTV visuals of murder surfaced. Report also says opposition leader Udhayanidhi Stalin criticized CM Vijay amid law and order debate scheduled in assembly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381355/chennai-adyar-tvk-leader-kannan-hacked-death-revenge-murder-cctv-)