---
title: "മദ്യദുരന്തത്തിൽ വിറങ്ങലിച്ച് മധ്യപ്രദേശ്! കാഴ്ചമങ്ങളും ശ്വാസതടസ്സവും; വ്യാജമദ്യം കഴിച്ച് ഒൻപതുപേർക്ക് ദാരുണാന്ത്യം "
english_title: "Madhya Pradesh Sagar Hooch Tragedy Nine Dead After Consuming Spurious Liquor Banda Tehsil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381349/madhya-pradesh-sagar-hooch-tragedy-nine-dead-spurious-liquor-banda"
published_at: "2026-09-06T12:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d15792435d_madhya-pradesh-sagar-hooch-tragedy-nine-dead-spurious-liquor-banda.jpg"
keywords: ["Sagar Hooch Tragedy", "Madhya Pradesh Spurious Liquor Death", "Banda Tehsil Liquor Deaths", "Sagar District Collector Inquiry"]
---

# മദ്യദുരന്തത്തിൽ വിറങ്ങലിച്ച് മധ്യപ്രദേശ്! കാഴ്ചമങ്ങളും ശ്വാസതടസ്സവും; വ്യാജമദ്യം കഴിച്ച് ഒൻപതുപേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഭോപ്പാൽ: **വ്യാജമദ്യം കഴിച്ച് ഒൻപതുപേർ ദാരുണമായി മരിച്ചു. നിരവധി ആളുകൾ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബണ്ട തഹസിൽ മേഖലയിലാണ് ഈ ഞെട്ടിക്കുന്ന മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയാണ് ആളുകൾ മദ്യം കുടിച്ചത്.

## Article Content

**ഭോപ്പാൽ: **വ്യാജമദ്യം കഴിച്ച് ഒൻപതുപേർ ദാരുണമായി മരിച്ചു. നിരവധി ആളുകൾ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബണ്ട തഹസിൽ മേഖലയിലാണ് ഈ ഞെട്ടിക്കുന്ന മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയാണ് ആളുകൾ മദ്യം കുടിച്ചത്.

പിന്നാലെ ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ഉടനടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മജിസ്ട്രേറ്റ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ട്.

ഇത് വ്യാജമദ്യമാണോ മരണത്തിന് കാരണമെന്നത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് മദ്യം കഴിച്ചവർക്ക് കഠിനമായ തലവേദന, കാഴ്ചമങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി എന്നീ ഗുരുതര ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഇവരെ ഉടൻ തന്നെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ചിലർ മരണപ്പെട്ടിരുന്നു. നിലവിൽ ചികിത്സയിലുള്ള ചിലരുടെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

English Summary:

Nine people died after allegedly consuming spurious liquor in Banda tehsil of Sagar district in Madhya Pradesh. Many are under treatment at Banda civil hospital and Bundelkhand Medical College Sagar. They consumed liquor last night and developed headache, blurred vision, breathlessness and vomiting early Sunday. Some were brought dead. District administration ordered magisterial inquiry and samples collected. Magistrate said confirmation after tests.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381349/madhya-pradesh-sagar-hooch-tragedy-nine-dead-spurious-liquor-banda)