---
title: "രാഹുൽ ഗാന്ധിയുമായി നിർണായക ചർച്ച; മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും"
english_title: "VD Satheesan Delhi Visit Congress CMs Education Ministers Meet Rahul Gandhi Meeting KPCC President Appointment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381346/vd-satheesan-delhi-visit-congress-cms-education-ministers-meet-rahul-gandhi-kpcc-president-new"
published_at: "2026-09-06T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d0d6a43d9e_vd-satheesan-delhi-visit-congress-cms-education-ministers-meet-rahul-gandhi-kpcc-president.jpg"
keywords: ["VD Satheesan Delhi Visit", "Congress Meeting Delhi", "Rahul Gandhi Meeting", "KPCC President Appointment"]
---

# രാഹുൽ ഗാന്ധിയുമായി നിർണായക ചർച്ച; മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും

> **Lead Summary:** **ദില്ലി : **കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

## Article Content

**ദില്ലി : **കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

സന്ദർശനത്തിൽ സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും ചർച്ചയായേക്കും. കെ.പി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം നടക്കുന്നത്.

English Summary:

VD Satheesan will reach Delhi tonight to attend Congress Chief Ministers and Education Ministers meeting scheduled tomorrow. He is expected to meet Rahul Gandhi after meeting, sources say. Party related issues, KPCC president appointment and organizational matters likely to be discussed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381346/vd-satheesan-delhi-visit-congress-cms-education-ministers-meet-rahul-gandhi-kpcc-president-new)