---
title: "'മൗദൂദി സാഹിബ് എഴുതിവെച്ചത് സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന്, പുസ്തകം തലയിണയുടെ അടിയിൽ വെച്ചിട്ട് കാര്യമില്ല'"
english_title: "Samastha Challenges Jamaat e Islami On Women Restriction Hakeem Faizi Azhari References Maududi Pardah Book"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381344/samastha-challenges-jamaat-e-islami-maududi-pardah-book-hakeem-faizi-azhari"
published_at: "2026-09-06T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d0bbfc6b38_samastha-challenges-jamaat-e-islami-maududi-pardah-book-hakeem-faizi-azhari.jpg"
keywords: ["Samastha Jamaat e Islami Debate", "Hakeem Faizi Azhari", "Maududi Pardah Book", "Kanthapuram AP Aboobacker Musliyar"]
---

# 'മൗദൂദി സാഹിബ് എഴുതിവെച്ചത് സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന്, പുസ്തകം തലയിണയുടെ അടിയിൽ വെച്ചിട്ട് കാര്യമില്ല'

> **Lead Summary:** **കോഴിക്കോട്: **സ്ത്രീ വിലക്ക് സംബന്ധിച്ച വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ മൗദൂദിയുടെ 'പർദ്ദ' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ മുൻനിർത്തിയാണ് എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരിയുടെ വെല്ലുവിളി.

## Article Content

**കോഴിക്കോട്: **സ്ത്രീ വിലക്ക് സംബന്ധിച്ച വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ മൗദൂദിയുടെ 'പർദ്ദ' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ മുൻനിർത്തിയാണ് എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരിയുടെ വെല്ലുവിളി.

പുസ്തകത്തിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കുന്നുണ്ടെന്നും, മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറയാൻ തയ്യാറുണ്ടോയെന്നും കാന്തപുരം എ.പി. അബൂബക്കർ മുല്യാരുടെ മകൻ കൂടിയായ അസ്ഹരി ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

'സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിവെച്ചത് മൗദൂദി സാഹിബാണ്. ഒന്നുകില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനെ തള്ളിപ്പറയണം, അല്ലെങ്കില്‍ നിങ്ങള്‍ ഖുര്‍ആന്റെ അര്‍ത്ഥം മാറ്റിയെന്ന് പറയണം. ഞങ്ങൾ വലിയ പരിഷ്കൃതരാണെന്ന് ആളുകളുടെ മുന്നിൽ പറഞ്ഞിട്ട് കാര്യമില്ല, അടിച്ചടിച്ച പുസ്തകങ്ങളിവിടെയുണ്ട്. പർദ്ദ എന്ന പുസ്തകം തലയിണയുടെ അടിയിൽ വെച്ചിട്ട് കാര്യമില്ല,' ഹക്കീം ഫൈസി അസ്ഹരി വ്യക്തമാക്കി.

അതേസമയം, സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ പറയുമെന്ന് കാന്തപുരം പറഞ്ഞു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു.

English Summary:

In the debate over women's restriction, Samastha challenged Jamaat-e-Islami citing founder Maududi's book 'Pardah'. SYS state president Hakeem Faizi Azhari, son of Kanthapuram AP Aboobacker Musliyar, said the book bans women from going out and asked if Jamaat will disown Maududi. He said Maududi wrote that Satan accompanies women when they go out. The challenge came after Jamaat criticized Kanthapuram's statement.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381344/samastha-challenges-jamaat-e-islami-maududi-pardah-book-hakeem-faizi-azhari)