---
title: "കണ്ണീരിൽ കുളിർന്ന് ആ യാത്ര; വിനോദയാത്ര പോയി മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക് "
english_title: "Pathanamthitta Konni Accident Tamil Nadu Tourist Car Hits Electric Post Woman Dead Kanyakumari Native"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381343/pathanamthitta-konni-accident-car-hits-electric-post-kanyakumari-woman-dead-new"
published_at: "2026-09-06T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d06ace08df_pathanamthitta-konni-accident-car-hits-electric-post-kanyakumari-woman-dead.jpg"
keywords: ["Pathanamthitta Accident", "Kanyakumari Tourist Death", "Kerala Road Accident"]
---

# കണ്ണീരിൽ കുളിർന്ന് ആ യാത്ര; വിനോദയാത്ര പോയി മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക് 

> **Lead Summary:** **പത്തനംതിട്ട: **വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാർത്തിക ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ജംഗ്ഷന് സമീപം ചൈന മുക്കിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.

## Article Content

**പത്തനംതിട്ട: **വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാർത്തിക ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ജംഗ്ഷന് സമീപം ചൈന മുക്കിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.

കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുമിയുടെ ഭർത്താവ് പ്രതീഷാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ എട്ട് വയസ്സുകാരനായ മകൻ, പ്രതീഷിന്റെ സഹോദരൻ പ്രകാശ്, ഭാര്യ സിന്ധു, ഇവരുടെ മക്കളായ പത്ത്, അഞ്ച് വയസ്സുള്ള കുട്ടികൾ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary:

A Tamil Nadu tourist returning from Ernakulam died in accident at Konni in Pathanamthitta. Deceased is Sumi Karthika (35) from Kanyakumari. Accident at China Mukku near Konni junction on Punalur Muvattupuzha state highway around 11.30 pm yesterday when car lost control and hit electric post. Car was driven by her husband Pratheesh. Their 8-year-old son, Pratheesh's brother Prakash, his wife Sindhu and their children aged 10 and 5 were injured and admitted to private hospital in Konni. Police suspect driver dozed off.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381343/pathanamthitta-konni-accident-car-hits-electric-post-kanyakumari-woman-dead-new)