---
title: "ഫോണിലൂടെ നഗ്ന പൂജ നടത്തി യുവതിയെ കുരുക്കി; വിദേശ വനിതയെ ബ്ലാക്ക്‌മെയിൽ ചെയ്ത വ്യാജ ജ്യോത്സ്യൻ പൊലീസ് പിടിയിൽ"
english_title: "Chennai Fake Astrologer Arrested Blackmailing Canadian Woman Nude Puja Video Call Besant Nagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381225/chennai-fake-astrologer-arrest-blackmail-canadian-woman-nude-puja"
published_at: "2026-09-05T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bd6596a430_chennai-fake-astrologer-arrest-blackmail-canadian-woman-nude-puja.jpg"
keywords: ["Chennai Fake Astrologer", "Canadian Woman Blackmail", "Nude Puja Video Call", "Besant Nagar Parrot Astrologer"]
---

# ഫോണിലൂടെ നഗ്ന പൂജ നടത്തി യുവതിയെ കുരുക്കി; വിദേശ വനിതയെ ബ്ലാക്ക്‌മെയിൽ ചെയ്ത വ്യാജ ജ്യോത്സ്യൻ പൊലീസ് പിടിയിൽ

> **Lead Summary:** **ചെന്നൈ: ** വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്തെന്ന പരാതിയിലാണ് ഈ നടപടി.

## Article Content

**ചെന്നൈ: ** വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്തെന്ന പരാതിയിലാണ് ഈ നടപടി.

ചെന്നൈയിലെ ബെസന്റ് നഗറിന് സമീപത്തെ കടൽത്തീരത്ത് വെച്ചാണ് യുവതി തത്ത ജ്യോത്സ്യനെ പരിചയപ്പെട്ടത്. തന്റെ ഭാവിയെക്കുറിച്ച് അറിയാനായി യുവതി ഇയാളെ സമീപിച്ചപ്പോൾ, തന്നെ ടെലിവിഷനിൽ കണ്ടിട്ടുണ്ടെന്നും താൻ പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാനാകുമെന്നും ഇയാൾ യുവതിയോട് പറഞ്ഞതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് നഗ്ന പൂജ ചെയ്യണമെന്നും ഇത് വീഡിയോ കോൾ വഴി നടത്താമെന്നും ജ്യോത്സ്യൻ യുവതിയോട് നിർദേശിക്കുകയായിരുന്നു. ഇയാളുടെ വാക്കുകൾ വിശ്വസിച്ച യുവതി വീഡിയോ കോൾ വഴി പൂജയ്ക്ക് തയ്യാറായി. എന്നാൽ പൂജയ്ക്കിടെ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയ ജ്യോത്സ്യൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങുകയായിരുന്നു. ഇതിനായി ജ്യോത്സ്യൻ യുവതിയിൽനിന്ന് ഇതിനോടകം 20,000 രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇനിയും പണം നൽകിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. പരാതിയുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യനെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Police arrested fake astrologer in case of capturing visuals under pretext of performing puja via video call and then threatening demanding money. Action taken on complaint of blackmailing 37-year-old Canadian woman who came to Tamil Nadu. Woman met parrot astrologer on beach near Besant Nagar in Chennai. Astrologer instructed to do nude puja via video call and threatened after obtaining nude visuals, extorting Rs 20,000.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381225/chennai-fake-astrologer-arrest-blackmail-canadian-woman-nude-puja)