---
title: " എന്തിന്റെ കേടായിരുന്നു? കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി, പ്രതി കസ്റ്റഡിയിൽ"
english_title: "KSRTC Bus Molestation Case Accused Shanavas Taken Into Custody Venjaramoodu Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381219/ksrtc-bus-molestation-accused-shanavas-custody-venjaramoodu"
published_at: "2026-09-05T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bcbf621b79_ksrtc-bus-molestation-accused-shanavas-custody-venjaramoodu.jpg"
keywords: ["KSRTC Bus Molestation", "Venjaramoodu News", "Malappuram Vandoor", "P Shanavas Arrested"]
---

#  എന്തിന്റെ കേടായിരുന്നു? കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി, പ്രതി കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം: ** കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി പി. ഷാനവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**മലപ്പുറം: ** കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി പി. ഷാനവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട്ടിൽ വെച്ചാണ് പന്തളം-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്. ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ കഴിഞ്ഞത്.

English Summary:

Accused taken into custody in case of misbehaving with woman in KSRTC bus. P Shanavas, native of Vandoor Malappuram, was taken into custody. He misbehaved with woman yesterday evening at Venjaramoodu. Woman captured visuals on mobile. Assault took place in KSRTC bus on Pandalam-Thiruvananthapuram route.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381219/ksrtc-bus-molestation-accused-shanavas-custody-venjaramoodu)