---
title: "'മുഖ്യമന്ത്രിയുടെ നിലപാട് ശരി, മതത്തിന്റെയും ഗ്രന്ഥത്തിന്റെയും പേരിൽ സ്ത്രീകളുടെ അവകാശങ്ങൾ തടയരുത്' - കാന്തപുരത്തിന്റെ പ്രസ്താവന തള്ളി പാളയം ഇമാം"
english_title: "Palayam Imam VP Suhaib Maulavi Rejects Kanthapuram Statement Supports CM Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381199/palayam-imam-vp-suhaib-maulavi-rejects-kanthapuram-statement-supports-cm-new"
published_at: "2026-09-05T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ba55a032d6_palayam-imam-vp-suhaib-maulavi-rejects-kanthapuram-statement-supports-cm.jpg"
keywords: ["VP Suhaib Maulavi", "Kanthapuram AP Aboobacker Musliyar", "Palayam Imam", "Controversial Statement"]
---

# 'മുഖ്യമന്ത്രിയുടെ നിലപാട് ശരി, മതത്തിന്റെയും ഗ്രന്ഥത്തിന്റെയും പേരിൽ സ്ത്രീകളുടെ അവകാശങ്ങൾ തടയരുത്' - കാന്തപുരത്തിന്റെ പ്രസ്താവന തള്ളി പാളയം ഇമാം

> **Lead Summary:** **തിരുവനന്തപുരം: ** ജാതി മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലമാണിത്. കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്നും വി. പി. സുഹൈബ് മൗലവി. 

## Article Content

**തിരുവനന്തപുരം: ** ജാതി മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലമാണിത്. കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്നും വി. പി. സുഹൈബ് മൗലവി. 

തങ്ങൾ മനസ്സിലാക്കുന്നതനുസരിച്ച് ഇസ്ലാമിക ചരിത്രത്തിൽ മുസ്ലീം സ്ത്രീകൾക്ക് വലിയ തോതിലുള്ള നിരവധി സാധ്യതകളുണ്ടെന്ന് ഇമാം ചൂണ്ടിക്കാണിച്ചു. സമൂഹത്തിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങൾ ഇസ്ലാമിക ചരിത്രത്തിലുണ്ട്.

അങ്ങനെയൊരു പാരമ്പര്യവും ചരിത്രവും മുന്നിൽ നിൽക്കുമ്പോൾ, ഒരു മതത്തിന്റെയോ ഗ്രന്ഥത്തിന്റെയോ പേര് പറഞ്ഞ് ആരുടെയെങ്കിലും സാമൂഹിക ഇടം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിന്റെ ഏറ്റവും ശരിയായ വ്യാഖ്യാനമാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞ ഓരോ കാര്യങ്ങളും തികച്ചും ശരിയാണ്. ഏതൊരു ഗ്രന്ഥത്തിനും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ടാകാമെന്നും വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.

English Summary:

Palayam Imam V.P. Suhaib Maulavi rejected Kanthapuram's controversial statement. He responded that this is time when women come forward without caste and religion difference. V.P. Suhaib Maulavi told Twentyfour that Chief Minister's stand is correct. According to our understanding, there are many possibilities for Muslim women in Islamic history. There is lot of Islamic history proving their presence in society. When such history is in front, situation should not arise where social space is lost for anyone in society by mentioning name of a religion, name of a book, he said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381199/palayam-imam-vp-suhaib-maulavi-rejects-kanthapuram-statement-supports-cm-new)